city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാതെ എ ഇ ഒ ഓഫീസുകളില്‍ ചിതലരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 19.07.2019) വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാതെ എ ഇ ഒ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. 15 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും പാഠപുസ്തകങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് വിവരം. മുന്‍ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ കെട്ടിക്കിടന്ന് ചിതലെടുക്കുന്ന അതേസ്ഥലത്താണ് ഈ വര്‍ഷം എത്തിച്ച പുസ്തകങ്ങളും ചിതലരിക്കുന്നത്. ഓണപ്പരീക്ഷ വരാനിരിക്കെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകം എത്തിച്ചുകൊടുക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

പാഠപുസ്തകങ്ങള്‍ കിട്ടാന്‍ ബാക്കിയുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ എ ഇ ഒ ഓഫീസുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ കൊണ്ടുപോകണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ഫലവത്തായിട്ടില്ല. വിദ്യാലയ അധികൃതര്‍ പുസ്തകങ്ങളുടെ കണക്ക് നല്‍കിയതിലെ പിഴവ് ചില സ്‌കൂളുകളില്‍ ആവശ്യത്തിലധികം പുസ്തകം ലഭിക്കാനും മറ്റു ചില വിദ്യാലയങ്ങളില്‍ പുസ്തകങ്ങള്‍ കുറഞ്ഞ് ലഭിക്കാനും കാരണമായതായാണ് പറയുന്നത്.

കുമ്പളയിലെ ഒരു വിദ്യാലയത്തില്‍ മാത്രം 150 ലേറെ വിദ്യാര്‍ത്ഥികള്‍ക്കു പുസ്തകം കിട്ടാനുണ്ട്. രണ്ടാം ഭാഗം പുസ്തകം വരാനിരിക്കെയാണ് ഈ അവസ്ഥ. ഏഴ് ഉപജില്ലകളിലായി മുന്‍ വര്‍ഷങ്ങളിലെ മുപ്പതിനായിരത്തിലേറെ പാഠപുസ്തകങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ അത്ര തന്നെ ഈ വര്‍ഷം അനുവദിച്ച പുസ്തകങ്ങളുമുണ്ട്. പുസ്തകങ്ങള്‍ കിട്ടാന്‍ വൈകിയപ്പോള്‍ പലരും പകര്‍പ്പ് പ്രിന്റെടുത്തും മറ്റും ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാതെ എ ഇ ഒ ഓഫീസുകളില്‍ ചിതലരിക്കുന്നു

Keywords: Kasaragod, Kerala, News, Education, School, Book, Office, Students, Distribution, Books for Students not distributed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia