Event | ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അക്ഷരക്കൂട്ടൊരുക്കി പുസ്തകവണ്ടിയുടെ പുസ്തകോത്സവം ശ്രദ്ധേയമാകുന്നു

● കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
● പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യം.
● കഴിഞ്ഞ 3 വര്‍ഷമായി കലോത്സവത്തില്‍ സ്ഥിരം സാന്നിധ്യം.
● സമാപന ദിവസം നടക്കുന്ന നറുക്കെടുപ്പില്‍ സമ്മാനം.
ഉദിനൂര്‍: (KasargodVartha) കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അക്ഷരക്കൂട്ട് ഒരുക്കിയ പുസ്തകവണ്ടിയുടെ പുസ്തകോത്സവം വലിയ ശ്രദ്ധ നേടുന്നു. പുസ്തകങ്ങള്‍ സജ്ജീകരിച്ച സ്റ്റാളിലേക്ക് കലോത്സവത്തില്‍ പങ്കെടുക്കുന്നവരും എത്തിച്ചേരുന്നു. പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ പുസ്തകവണ്ടിയുടെ സ്റ്റാളില്‍ ലഭ്യമാണ്.
കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സ്ഥിരം സാന്നിധ്യമായ പുസ്തകവണ്ടി ഇത്തവണയും വിപുലമായ പുസ്തകശേഖരവുമായി എത്തിയിരിക്കുന്നു. പ്രധാന വേദിയോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ ഫോടോ പോയിന്റ്, നറുക്കെടുപ്പ് തുടങ്ങിയ ആകര്‍ഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണില്‍ നിങ്ങളുടെ ഫോടോ എടുത്തശേഷം സമീപത്തുള്ള ബോക്‌സില്‍ പേരും ഫോണ്‍ നമ്പരും എഴുതി നിക്ഷേപിക്കാം. സമാപന ദിവസമായ 30-ന് നടക്കുന്ന നറുക്കെടുപ്പില്‍ ഭാഗ്യവാന്മാര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും.
വായനയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നബിന്‍ ഒടയഞ്ചാല്‍, ജയേഷ് കൊടക്കല്‍ എന്നീ യുവാക്കള്‍ തുടങ്ങിയ പുസ്തകവണ്ടി ഇതിനോടകം കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് പേര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട്. ലഭ്യതയനുസരിച്ച് വായനക്കാര്‍ക്ക് നേരിട്ട് പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഈ സംരംഭം വായന പ്രേമികളില്‍ നിന്ന് വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
പുസ്തകങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 9496357895, 9074348676.
#bookfair, #schoolfestival, #kasargod, #reading, #books, #education, #kerala