city-gold-ad-for-blogger

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 13.07.2017) എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും ബ്ലഡ് ഡൊണേഷന്‍ കേരള കാസര്‍കോട് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജയ് കുമാര്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ചു.

ട്രാവല്‍സ് ആന്‍ഡ് ടൂറിസം ഡിപാര്‍ട്ട്‌മെന്റ് തലവന്‍ ബൈജു കെ രക്തം ദാനം നല്‍കി ക്യാമ്പിന് തുടക്കം കുറിച്ചു. കൊളജിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കോളജ് തലങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു.

ക്യാമ്പിന് അല്‍താഫ് ബെണ്ടിച്ചാല്‍, മഹറൂഫ് ആലംപാടി, നവാസ് ചെര്‍ക്കള, റഷാദ്, അബ്ദുല്‍ റഹ് മാന്‍ എ കെ, ജുനൈദ്, ഇന്‍ഷാദ്, തന്‍വീര്‍, അബ്ദുര്‍ റഹ് മാന്‍ ആലംപാടി, സയ്യിദ് സിനാന്‍, സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Keywords: Kerala, kasaragod, Blood donation, camp, Programme, chattanchal, Students, College, Education, Blood donation camp conducted, MIC Arts & Science College.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia