city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂളുകളില്‍ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്‌, പഠിച്ച് മിടുക്കരാകണം: കുട്ടികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 01.06.2018) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരും നന്നായി പഠിച്ച് മിടുക്കരാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നെടുമങ്ങാട് ഗവ. എല്‍ പി സ്‌കൂളില്‍ പ്രവേശനം ഉദ്ഘാടനം ചെയ്ത ശേഷം തന്റെ മുന്നിലിരുന്ന കുരുന്നുകളോട് അദ്ദേഹം പറഞ്ഞു. പുതുതായി എത്തിയ കുട്ടികളുടെ അരികിലെത്തി കുശലം പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.

പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്‌കൂള്‍ പ്രവേശനോത്സവത്തെ കണ്ടാല്‍മതിയെന്ന് പരിപാടിയില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പഠനം കളിയും ചിരിയും പോലെ സ്വാഭാവികമായ പ്രക്രിയയാകണമെന്നും പാല്‍പ്പായസം പോലെ മധുരമുള്ളതാകട്ടെ ഈ അധ്യായനവര്‍ഷമെന്നും അദ്ദേഹം ആശംസിച്ചു.

സ്‌കൂളുകളില്‍ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്‌, പഠിച്ച് മിടുക്കരാകണം: കുട്ടികളോട് മുഖ്യമന്ത്രി

ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി മുഖ്യാതിഥിയായി. രക്ഷിതാക്കള്‍ക്കായി എസ്‌സിഇആര്‍ടി തയ്യാറാക്കിയ ബോധവല്‍ക്കരണ കൈപ്പുസ്തകം 'നന്മ പൂക്കുന്ന നാളേക്ക്' ഡോ. എ സമ്പത്ത് എംപി പ്രകാശനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം സി ദിവാകരന്‍ എംഎല്‍എയും പുതിയ അക്കാദമിക കലണ്ടറിന്റെ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും നിര്‍വഹിച്ചു. ശിശു സൗഹൃദ ഫര്‍ണിച്ചറിന്റെ വിതരണോദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും 'ഗണിതവിജയം' കൈപ്പുസ്തകത്തിന്റെ പ്രകാശനം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും നിര്‍വഹിച്ചു.

പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ നന്ദിയും പറഞ്ഞു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ആര്‍ സുരേഷ്‌കുമാര്‍, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശരത്ചന്ദ്രന്‍, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജി സുരേഷ്‌കുമാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Thiruvananthapuram, school, Education, Minister, Pinarayi-Vijayan, Better facilities available in Govt schools: CM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia