city-gold-ad-for-blogger

എസ് എസ് എല്‍ സി പരീക്ഷയിൽ കാസർകോട് നേടിയത് മികച്ച വിജയം; മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരിലും വൻ വർധന

കാസർകോട്: (www.kasargodvartha.com 14.07.2021) എസ് എസ് എല്‍ സി പരീക്ഷയിൽ ജില്ലയ്ക്ക് ചരിത്ര വിജയം. 99.74 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.13 ശതമാനം കൂടുതല്‍. 4366 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 19337 വിദ്യാര്‍ഥികളില്‍ 19287 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.

വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട്ട് 99.87 ശതമാനവും കാസര്‍കോട്ട് 99.63 ശതമാനവും ആണ് വിജയം. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10621 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 10582 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇവരിൽ 5546 ആണ്‍കുട്ടികളും 5036 പെണ്‍കുട്ടികളുമാണ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8716 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 8705 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതില്‍ 4464 ആണ്‍കുട്ടികളും 4241 പെണ്‍കുട്ടികളുമാണ്.

എസ് എസ് എല്‍ സി പരീക്ഷയിൽ കാസർകോട് നേടിയത് മികച്ച വിജയം; മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരിലും വൻ വർധന

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 2557 പേരും കാസര്‍കോട് വിദ്യാഭ്യാസജില്ലയില്‍ നിന്ന് 1809 പേരും ആണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്

കാസർകോട്ട് 35 സര്‍കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും 18 അണ്‍ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. കാഞ്ഞങ്ങാട്ട് 50 സര്‍കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും എട്ട് അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി തേടി. കഴിഞ്ഞ തവണ 1685 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയതെങ്കില്‍ ഇത്തവണ അത് 4366 ആയി. അധികമായി 2681 വിദ്യാര്‍ഥികളാണ് എ പ്ലസ് നേടി മികവ് പുലര്‍ത്തിയത്.


ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിന് മികച്ച വിജയം

ചട്ടഞ്ചാൽ: ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിന് മികച്ച വിജയം. ഹൈസ്കൂൾ വിഭാഗം പൊതു പരീക്ഷയിൽ 99.65 ശതമാനം വിജയം നേടി(569 / 571).  183 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടി ജില്ലയിൽ കൂടുതൽ എ പ്ലസ് കിട്ടിയ സ്കൂളായി. 

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ ഭൂപടത്തിൽ പഠന മികവിൽ നിറഞ്ഞ് നിൽക്കുന്ന ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിലും മാതൃകയാണ്. ചിട്ടയായ അധ്യാപനം, കരുതൽ, പ്രവർത്തനസജ്ജമായ പി ടി എ, ആവശ്യങ്ങൾ നടപ്പാക്കുന്ന മാനേജ്മെൻ്റ് ഇടപ്പെടൽ എല്ലാം ഒന്നായി ചേർന്നതിൻ്റേത് കൂടിയാണീ വിജയം.

എട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെ രണ്ടായിരത്തിലധികം വിദ്യാർത്ഥികളുടെ, ജീവിത ലക്ഷ്യത്തിൻ്റെ നിറവാണ് ഈ അക്ഷര വീട്. കോവിഡ് ഉണ്ടാക്കിയ ഭീതിയിൽ നിന്ന് അതിജീവനത്തിൻ്റെ പുതിയ മാതൃക സൃഷ്ടിച്ച്, കുട്ടികൾക്ക് ആവശ്യമായ സംരക്ഷണവും, ഭീതിയില്ലാതെ പഠന സൗകര്യവുമൊരുക്കുകയും, ഒപ്പം സർക്കാർ സംവിധാനമൊരുക്കിയ കരുതലുകൾ കൃത്യമായി വിദ്യാർത്ഥികളിലും, രക്ഷിതാക്കളിലുമെത്തിച്ച സ്കൂളിലെ കൂട്ടായ്മയുടെ വിജയം കൂടിയാണിത്.


നീലേശ്വരം രാജാസിന് ഉജ്ജ്വല വിജയം

നീലേശ്വരം: നിലേശ്വരം രാജാസ് ഹയർ സെകൻഡറി സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ ഉജ്ജ്വല വിജയം. 99.7 ശതമാനം വിജയമാണ് രാജാസിനുള്ളത്. 354 പേർ പരീക്ഷ എഴുതിയതിൽ 353 പേരും ജയിച്ചു. 

ഒരു കുട്ടിയുടെ തോൽവിയിൽ നൂറ് ശതമാനം വിജയം നഷ്ടമായി. 79 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കോവിസ് ബാധിച്ച് പരീക്ഷ എഴുതിയ ബി കെ തുഷാറിന് ഫുൾ എ പ്ലസ് ലഭിച്ചു. 

വിദ്യാർത്ഥികളെയും അധ്യാപകരേയും ജീവനക്കാരെയും പിടിഎ കമിറ്റിയെയും മദർ പി ടി എ കമിറ്റിയെയും നാട്ടുകാർ അഭിനന്ദിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, SSLC, Examination, Result, Students, Education, School, Best result for Kasaragod in SSLC examination.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia