ബെസ്റ്റ് പി ടി എ അവാർഡ് വീണ്ടും ചെർക്കള സെൻട്രലിന്; അഭിമാനനേട്ടം
Aug 20, 2020, 11:35 IST
ചെർക്കള: (www.kasarogdvartha.com 20.08.2020) സർക്കാർ എയ്ഡഡ് സ്കൂളുകളിലെ മികച്ച പി ടി എ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2019 - 20 വർഷത്തെ ബെസ്റ്റ് പി ടി എ അവാർഡിന് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനവും നേടി ജി എച്ച് എസ് എസ് ചെർക്കള സെൻട്രൽ നാടിന് അഭിമാനമായി. അക്കാദമിക മേഖലയിലെ ഇടപെടലുകൾക്കും ഭൗതിക സൗകര്യമൊരുക്കുന്നതിലെ മികവും പരിഗണിച്ചാണ് വിദ്യാലയത്തിന് അവാർഡ് ലഭിച്ചത്.
എസ് എസ് എൽ സി , പ്ലസ് ടു ഫലത്തിൽ വർദ്ധനവ്, എൽ എസ് എസ്, യു എസ് എസ് നേട്ടം, മൂന്നു കോടി രൂപയിൽ നിർമ്മിച്ച കെട്ടിടങ്ങൾ, മനോഹരമായ സ്കൂൾ കവാടങ്ങൾ, സി സി ടി വി സംവിധാനം, സ്മാർട്ട് പ്രീ പ്രൈമറി, സ്കൂൾ ആകാശവാണി നിലയം, ജൈവകൃഷി, സ്മാർട്ട് @2020 ക്യാമ്പയിൻ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, തുടങ്ങിയ അനവധി നേട്ടങ്ങൾ കാഴ്ച്ചവെക്കുവാൻ പി ടി എക്ക് സാധിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ ഒരുക്കുവാനും ചെർക്കള സെൻട്രൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
2017-18 വർഷത്തിൽ സംസ്ഥാന തലത്തിൽ മികച്ച പി ടി എക്കുള്ള നാലാം സ്ഥാനം സ്കൂൾ നേടിയിരുന്നു. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണ നൽകിയ ജനപ്രതിനിധികൾക്കും രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കും നാട്ടുകാർക്കും അഭ്യുദയകാംക്ഷികൾക്കും വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർക്കും അധ്യാപകർക്കും കുട്ടികൾക്കും പി ടി എ പ്രസിഡണ്ട് ഷുക്കൂർ ചെർക്കളം, വൈസ് പ്രസിഡണ്ട് ബഷീർ പള്ളങ്കോട്, എസ് എം സി ചെയർമാൻ സുബൈർ കെ എം, മദർ പി ടി എ പ്രസിഡണ്ട് ഫൗസിയ, മറ്റു പി ടി എ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ നന്ദി അറിയിച്ചു.
Keywords: Kerala, News, Kasargod, Cherkkala, Education, School, PTA, Award, Cherkala Central, Best PTA award again for Cherkala Central; Proud achievement.