അവര്‍ നാലു പേരും ഒന്നാം ക്ലാസ് മുതല്‍ പി ജി വരെ ഒന്നിച്ചുപഠിച്ചു; നാലു പേര്‍ക്കും മികച്ച വിജയം, വിജയം നേടിയവരില്‍ ഇരട്ടകളും, ഒരാള്‍ക്ക് രണ്ടാം റാങ്കും
Jul 4, 2019, 20:11 IST
പെരിയ: (www.kasargodvartha.com 04.07.2019) കേന്ദ്രസര്‍വ്വകലാശാലയില്‍ എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്‍ഡ് പൊളിറ്റിക്‌സില്‍ അവര്‍ നാല് പേരും നേടിയത് ഉന്നത വിജയം. വിജയം നേടിയവരില്‍ രണ്ടു പേര്‍ ഇരട്ടകളാണ്. ഇതില്‍ ഒരാള്‍ക്ക് രണ്ടാം റാങ്കും ലഭിച്ചു. ഒരേ നാട്ടുകാരാണ് എല്ലാവരും. ബേഡകം കൊളത്തൂര്‍ ബറോട്ടി സ്വദേശിയും കുണ്ടംകുഴിയിലെ പ്രിന്‍സ് ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായ കുഞ്ഞിക്കണ്ണന്‍- എല്‍ ഐ സി ഏജന്റ് ഷീബ ദമ്പതികളുടെ മകളായ അനഘയ്ക്കാണ് രണ്ടാം റാങ്ക് ലഭിച്ചത്.
അനഘയുടെ ഇരട്ടസഹോദരിയായ അനുഷയ്ക്കും മികച്ച വിജയമാണ് ലഭിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പി ജി വരെ നാലു പേരും ഒരേ ക്ലാസിലിരുന്നാണ് പഠിച്ചത്. ദുബൈയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഉദുമ പടിഞ്ഞാര്‍ തെരുവിലെ ഗോകുലത്തില്‍ ബിനീഷിന്റെ ഭാര്യയാണ് അനഘ. 83 ശതമാനം മാര്‍ക്ക് നേടിയാണ് അനഘ രണ്ടാം റാങ്കിന് അര്‍ഹയായത്.
സഹോദരി അനുഷയ്ക്ക് 75 ശതമാനം മാര്‍ക്ക് ലഭിച്ചു. ഉറ്റുസഹൃത്തുക്കളായ കൊളത്തൂരിലെ ദിവ്യയ്ക്ക് 75 ശതമാനം മാര്‍ക്കും, ശുഭശ്രീക്ക് 65 ശതമാനം മാര്‍ക്കും ലഭിച്ചു. അധ്യാപികയാകാനാണ് തനിക്ക് താത്പര്യമെന്ന് റാങ്ക് ജേതാവായ അനഘ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നാലു പേരും ഇനി വ്യത്യസ്ത മേഖലയിലേക്ക് തിരിയുമെങ്കിലും നാലു പേരും കാഞ്ഞങ്ങാട്ട് പി എസ് സി കോച്ചിംഗില്‍ നാലു പേരും ഇപ്പോഴും ഒരുമിക്കുന്നുണ്ട്. ഷാര്‍ജയില്‍ എ സി കമ്പനിയില്‍ ജോലി ചെയ്യുന്ന നീലേശ്വരത്തെ രാഹുലാണ് ദിവ്യയുടെ ഭര്‍ത്താവ്. ശുഭശ്രീയുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Top-Headlines, Education, Rank, Best friends passed PG Examination with high marks
< !- START disable copy paste -->