മികച്ച കലാലയ പാചകക്കാരെ കണ്ടെത്താന്‍ മുന്നാട് പീപ്പിള്‍സ് കോളജില്‍ തീയില്ലാ പാചകം
Sep 8, 2016, 12:19 IST
മുന്നാട്: (www.kasargodvartha.com 08/09/2016) പഠനം മാത്രമല്ല പാചകവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പീപ്പിള്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍. പാചക മത്സരങ്ങള്‍ പല സ്ഥലങ്ങളിലും നടക്കാറുണ്ടെങ്കിലും തീയില്ലാതെ പാചകം ചെയ്യുക എന്നത് ഒരു വേറിട്ട രീതിയാണ്. ഈ മത്സരത്തില്‍ വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷിച്ചത്.
തൈര് ചേര്‍ത്ത സാലഡ്, മുതല്‍ ഐസ്‌ക്രീം, കേക്ക്, ചറുമുറു, തരിയുണ്ട തുടങ്ങി വ്യത്യസ്തങ്ങളായ പലഹാരങ്ങളും വിഭവങ്ങളുമാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയത്. മുന്നാട് പീപ്പിള്‍സ് കോളജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം വിദ്യാര്‍ത്ഥികളാണ് മത്സരം നടത്തിയത്. വിവിധ ബാച്ചുകളില്‍ നിന്നായി മൂന്നു പേരടങ്ങുന്ന പതിനേഴോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി കെ ലൂക്കോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം തലവന്‍ എം വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എ വിജയന്‍, ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം ലതിക, സൊസൈറ്റി സെക്രട്ടറി ഇ കെ രാജേഷ്, സുരേഷ് പയ്യങ്ങാനം സംസാരിച്ചു.
എം ശ്രീശുഭ, നിത്യ നായനാര്‍, ശലഭ കെ, കെ ഷജി, അസോസിയേഷന്‍ സെക്രട്ടറി കെ അജിത്, അഖിലേഷ് വി, ഡെല്‍ഫിന്‍ ജോസഫ്, ജുനൈദ് എം, പ്രഭിത് കുമാര്‍ ,റിഷാന എം എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ രണ്ടാം വര്‍ഷ ബി കോം കോ ഓപറേഷന്‍, മൂന്നാം വര്‍ഷ ബി കോം കോ ഓപറേഷന്‍, ഒന്നാം വര്‍ഷ എം കോം എന്നീ ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ദുബൈ റൊണാള്‍ഡോ സ്‌പേഗോ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ചീഫ് ഷെഫ് ജിനീഷ് ജോസ് ആയിരുന്നു മുഖ്യ വിധികര്‍ത്താവ്.
Keywords : College, Education, Programme, Students, Munnad Peoples College.