ബേക്കല്‍ ഉപജില്ലാ കലോത്സവം: സ്‌റ്റേജിതര മത്സരങ്ങള്‍ തുടങ്ങി
Dec 2, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/12/2015) വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങള്‍ തുടങ്ങി. പ്രധാന വേദിക്കരികില്‍ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
കലോത്സവ നഗരിയില്‍ സജ്ജീകരിച്ച മീഡിയ സെന്റര്‍ ഉപഭോക്തൃ കോടതി മുന്‍ ജഡ്ജ് അഡ്വ. യദുനാഥ് ഉദ്ഘാടനം ചെയ്തു. മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ ശ്യാം ബാബു വെള്ളിക്കോത്ത് അധ്യക്ഷനായി. ബേക്കല്‍ എ.ഇ.ഒ കെ. രവിവര്‍മന്‍, മാധ്യമ പ്രവര്‍ത്തകരായ ടി. മുഹമ്മദ് അസ്ലം, എം. കുഞ്ഞിരാമന്‍ നായര്‍, അനില്‍ പുളിക്കാല്‍, കെ. കര്‍ത്തമ്പു, സി. ബാലകൃഷ്ണന്‍, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഗംഗാധരന്‍ പാലക്കി, ജനറല്‍ കണ്‍വീനര്‍ വി.വി ഭാസ്‌കരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് വിനോദിനി നാലാപ്പാടം, പഞ്ചായത്ത് സ്ഥിരം സമിതി മുന്‍ അധ്യക്ഷ ടി.വി പദ്മിനി, കെ.കെ രജിത എന്നിവര്‍ പ്രസംഗിച്ചു. മീഡിയാ കമ്മിറ്റി കണ്‍വീനര്‍വി. വിജയലക്ഷ്മി സ്വാഗതവും ടി.വി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
Keywords : Bekal, Programme, School, Kalolsavam, Education, Off Stage, Bekal Sub district school Kalolsavam: Off stage competition begins.