ബേക്കല്‍ ഉപജില്ലാ കലോത്സവത്തിന് തുടക്കമായി
Dec 3, 2014, 09:30 IST
പുല്ലൂര്‍: (www.kasargodvartha.com 03.12.2014) ബേക്കല്‍ ഉപജില്ലാ കലോത്സവത്തിന് പുല്ലൂര്‍ ഗവ. യുപി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. അഞ്ച് ദിവസം നീളുന്ന കലാമാമാങ്കത്തിന് 67 സ്‌കൂളുകളില്‍ നിന്നായി 3000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഏഴ് സ്റ്റേജുകളില്‍ നിന്നായി നടക്കുന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി നിര്‍വ്വഹിച്ചു.
കലോത്സവനഗരിയിലെ പ്രദര്‍ശിനിയുടെ ഉദ്ഘാടനം പുല്ലൂര്‍ - പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. പുല്ലൂരിന്റെ കാര്‍ഷിക തനിമയും ചരിത്രവും വിളിച്ചോതുന്ന പ്രദര്‍ശിനി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. സ്റ്റേജ് മത്സരങ്ങളില്‍ ബുധനാഴ്ച ശാസ്ത്രീയ സംഗീതം, ഭരതനാട്യം, കോല്‍ക്കളി, അക്ഷരശ്ലോകം, മോണോആക്ട് എന്നീ മത്സരങ്ങള്‍ നടന്നു.
ഉദ്ഘാടന ചടങ്ങില്‍ സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ ഗവ. യു.പി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ശിവരാജ്, ചന്ദ്രിക ടീച്ചര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Pullur, Kalolsavam, School, Bekal, Kasaragod, Education, Bekal Sub District.
Advertisement:

File Photo |