ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിംങ് കോളജില്‍ ബി ടെക് അഡ്മിഷന്‍ സമയക്രമം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 23.10.2020) തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജില്‍ 2020-21 ബി ടെക് അഡ്മിഷന്‍ സമയക്രമം പ്രസിദ്ധീകരിച്ചു. 27ന് രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെ സിവില്‍ എന്‍ജിനിയറിങ് ബ്രാഞ്ചിലും ഉച്ചയ്ക്ക് 1.30 മണി മുതല്‍ വൈകിട്ട് 4.30 മണി വരെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചിലും പ്രവേശനം നടക്കും.
28ന് രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ചിലും പ്രവേശനം നടക്കും. 30ന് രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിലും 31ന് രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ചിലും പ്രവേശനം നടക്കും.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Education, Admission, Time, Barton hill engineering college B tech admission time