city-gold-ad-for-blogger

പഞ്ചായത്ത് പ്രസിഡന്റ് ഇഡ്ഡലിയും സാമ്പാറും വിളമ്പി; ബളാൽ പഞ്ചായത്തിലെ സ്‌കൂളുകളിൽ ഇനി പ്രഭാതഭക്ഷണവും

Balal panchayat president serves breakfast to school children.
Photo: Special Arrangement

● ഭക്ഷണം തയ്യാറാക്കി നൽകുന്നത് കുടുംബശ്രീ പ്രവർത്തകരാണ്.
● പദ്ധതിക്കായി ഏഴര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.
● ജില്ലയിൽ ഈ വർഷം ആദ്യമായി ആരംഭിച്ച പദ്ധതിയാണിത്.
● പ്രസിഡന്റ് രാജു കട്ടക്കയം കുട്ടികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു.

സുധീഷ് പുങ്ങംചാൽ

പരപ്പ: (KasargodVartha) ബളാൽ പഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഒരു കുട്ടിക്ക് 30 രൂപ നിരക്കിൽ ഭക്ഷണം നൽകുന്ന ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ 5 സർക്കാർ പ്രൈമറി സ്‌കൂളുകളിലെ 500-ഓളം കുട്ടികൾക്കാണ് ഇനി മുതൽ പ്രഭാതഭക്ഷണം ലഭിക്കുക. 

കൃത്യമായ മെനു പ്രകാരം കുടുംബശ്രീ പ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കി നൽകുന്നത്. പദ്ധതിക്കായി ഏഴര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.

ജില്ലയിൽ ഈ വർഷം ആദ്യമായി ആരംഭിച്ച ഈ പദ്ധതി എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ സ്‌കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കുട്ടികൾക്ക് ഇഡ്ഡലിയും സാമ്പാറും വിളമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലായിൽ, ടി. അബ്ദുൾ ഖാദർ, മോൻസി ജോയി, മെമ്പർമാരായ വിനു കെ. ആർ, ജെസ്സി ടോമി, ബി. പി. സി. സി ഷൈജു, പി. ടി. എ. പ്രസിഡന്റ് കെ. വിജയൻ, എസ്. എം. സി. ചെയർമാൻ രതീഷ് കുമാർ, മദർ പി. ടി. എ. പ്രസിഡന്റ് ചിഞ്ചു ജിനീഷ്, സ്‌കൂൾ പ്രധാനാധ്യാപകൻ പി. എം. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

ബളാൽ പഞ്ചായത്ത് പരിധിയിലെ കനകപ്പള്ളി ഗവ. എൽ. പി. സ്‌കൂൾ, പുഞ്ച ഗവ. എൽ. പി. സ്‌കൂൾ, ചുള്ളി ഗവ. എൽ. പി. സ്‌കൂൾ, കൊന്നക്കാട് ഗവ. എൽ. പി. സ്‌കൂൾ എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിക്കുമെന്ന് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.

 

ഈ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary: Balal Panchayat launches a breakfast program for 500 students.

#BalalPanchayat, #BreakfastProgram, #KeralaEducation, #Kasargod, #KeralaNews, #Students

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia