city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

50 വര്‍ഷ­ത്തെ കാ­ത്തി­രി­പ്പ് സ­ഫ­ല­മായി; ഗ­വ. കോ­ളേ­ജില്‍ ബി കോം കോ­ഴ്‌സ്

50 വര്‍ഷ­ത്തെ കാ­ത്തി­രി­പ്പ് സ­ഫ­ല­മായി; ഗ­വ. കോ­ളേ­ജില്‍ ബി കോം കോ­ഴ്‌സ്
കാസര്‍­കോട്: ജില്ല­യി­ലെ മൂ­ന്നു സര്‍­ക്കാര്‍ കോ­ളേ­ജു­ക­ളില്‍ പുതിയ കോ­ഴ്‌­സു­കള്‍ അ­നു­വ­ദിച്ചു. കാസര്‍­കോ­ട് ഗ­വ. കോ­ളേ­ജില്‍ ബി.കോം, ക­മ്പ്യൂ­ട്ടര്‍ ആ­പ്ലി­ക്കേ­ഷന്‍ ആന്റ് മാ­ത്ത­മാ­റ്റി­ക്‌­സ് കോ­ഴ്‌­സാ­ണ് അ­നു­വ­ദി­ച്ചത്.

കാസര്‍­കോട്ട് ഈ കോ­ഴ്‌­സ് അ­നു­വ­ദി­ക്ക­ണ­മെ­ന്ന ആ­വ­ശ്യ­ത്തി­ന് അന്‍പ­തു വര്‍ഷ­ത്തെ പ­ഴ­ക്ക­മുണ്ട്. മാ­റി വ­രുന്ന ഇ­രു­മു­ന്ന­ണി­ക­ളു­ടെ സര്‍­ക്കാ­രു­ക­ളും ഈ ആ­വ­ശ്യ­ത്തോ­ട് മു­ഖം തി­രി­ച്ചു നില്‍­ക്കു­ക­യാ­യി­രുന്നു. ഇത്ത­വ­ണ പുതിയ കോ­ഴ്‌­സു­കള്‍ അനു­വ­ദി­ച്ച­പ്പോഴും കാസര്‍­കോ­ടി­ന്റെ ആ­വശ്യം അം­ഗീ­ക­രി­ച്ചി­രു­ന്നില്ല. ഇ­തേ­ തു­ടര്‍­ന്ന് എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ ­തി­രു­വ­ന­ന്ത­പുര­ത്തു ചെന്ന് മ­ന്ത്രിസ­ഭാ ഉ­പ­സ­മി­തി­യെ നേ­രില്‍ ക­ണ്ട് അ­ഭ്യര്‍­ത്ഥി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് ബി.കോം കോ­ഴ്‌­സ് അ­നു­വ­ദി­ച്ചത്.

മ­ഞ്ചേ­ശ്വ­രം മ­ഹാക­വി പി. ഗോ­വി­ന്ദപൈ സ്­മാ­രക കോ­ളേ­ജില്‍ എം.എ­സ്.സി സ്­റ്റാ­റ്റി­സ്­റ്റി­ക്‌­സ് കോ­ഴ്‌സും എ­ളേ­രിത്ത­ട്ട് ഗ­വ. കോ­ളേ­ജില്‍ ബി.എ­സ്.സി ഫി­സി­ക്‌­സ് കോ­ഴ്‌സും അ­നു­വ­ദി­ച്ചു കൊണ്ടും സര്‍­ക്കാര്‍ ഉ­ത്ത­ര­വായി.

Keywords: Govt.college, Course, Education, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia