Announcement | പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
● 5, 8 ക്ലാസുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
● മുന്‍ഗണനാ ഇനങ്ങള്‍ തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം.
● സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ വേണം.
കാസര്‍കോട്: (KasargodVartha) സംസ്ഥാനത്തെ പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് & ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 5, 8 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍ അധ്യയന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. മുന്‍ഗണനാ ഇനങ്ങള്‍ തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കേണ്ടതാണ്.
കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫോറം കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, കാസര്‍കോട്/നീലേശ്വരം/എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 10 വൈകുന്നേരം അഞ്ച് മണിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466 എന്ന നമ്പറില്‍ ബന്ധപ്പെടാം.
#AyyankaliScholarship, #SCstudents, #Kerala, #education, #scholarship