city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്കിൻ്റെ തിളക്കവുമായി ആയിഷത്ത് ഹസൂറ

കാസർകോട്: (www.kasargodvartha.com 30.09.2020) കേരള കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ബി എ ആയിഷത്ത് ഹസൂറ.  എരിയാൽ സ്വദേശിയും എരിയാലിലെ ഹോട്ടൽ വ്യാപാരിയുമായ ബി അബ്ബാസിന്റെയും നസിയയുടെയും മകളാണ്.

 കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താതരം വരെ പഠിച്ചു.
ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്ക്കൂളിൽ 2013-15 സയൻസ് ബാച്ചിലെ വിദ്യാർത്ഥിയാണ്. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ (2015 - 2018), പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് ബി എ മലയാളത്തിൽ യൂണിവേഴ്സിറ്റി സെക്കന്റ് റാങ്ക് കാരസ്ഥാമികയിരുന്നു. കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്കിൻ്റെ തിളക്കവുമായി ആയിഷത്ത് ഹസൂറ

'മാപ്പിളപ്പാട്ടിലെ ദേശീയത - ഉബൈദ് കവിതകളുടെ പഠനം' എന്ന പുസ്തകം നെഹ്റു കോളേജ് സാഹിത്യ വേദി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു ജി സി നെറ്റ് - ജെ ആർ എഫ് (ഡിസംബർ 2018) നേടിയിരുന്നു. ഇപ്പോൾ സെൻട്രൽ യൂണിവേഴ്സിറ്റി എം എ മലയാളത്തിൽ (2018 - 2020) ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറ കാസർകോട് ജില്ലക്ക് തന്നെ പുതിയ പ്രതീക്ഷയാണ്. റാങ്ക് ജേതാവിനെ ഇ.വൈ.സി.സി.എരിയാൽ അഭിനന്ദി്ദിച്ചു

Keywords:  Kerala, News, Kasaragod, Student, Rank, University, Examination, Chawki, Education,  Ayishath Hasura has bagged the first rank in the Central University MA Malayalam examination.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia