സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള സര്‍ക്കാറിന്റെ ലിറ്റില്‍ കൈറ്റ്‌സ് 2019 പുരസ്‌ക്കാരം മര്‍ക്കസ് ഫാത്വിമാബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്
Jul 1, 2019, 20:45 IST
കോഴിക്കോട്: (www.kasargodvartha.com 01.07.2019) സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള സര്‍ക്കാറിന്റെ ലിറ്റില്‍ കൈറ്റ്‌സ് 2019 പുരസ്‌ക്കാരം മര്‍ക്കസ് ഫാത്വിമാബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കൂമ്പാറയിലാണ് മര്‍കസ് ഫാത്തിമാബി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ജൂലൈ അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളുടെ ഏറ്റവും മികച്ച നിര്‍വ്വഹണത്തിനാണ് അവാര്‍ഡ്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് മര്‍കസ് സ്‌കൂളിനെ സംസ്ഥാനത്ത് ഒന്നാമതായി തെരഞ്ഞെടുത്തത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് ചോലയാണ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kozhikode, Top-Headlines, State, Education, Awards announced for best little kites units
< !- START disable copy paste -->