city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ഫുന്നിസ മുതല്‍ മീനാക്ഷിയമ്മ വരെ, ജില്ലയില്‍ അതുല്യം നാലാം തുല്യത പരീക്ഷയെഴുതിയത് 6700 പേര്‍

കാസര്‍കോട്: (www.kasargodvartha.com 07/06/2015) മലയാളക്കര സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന്‍ സംസ്ഥാന സക്ഷരതാമിഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാകുന്ന അതുല്യം നാലാതരം തുല്യതാ അക്ഷരോത്സത്തില്‍ ജില്ലയില്‍ 312 പരീക്ഷാ കേന്ദ്രങ്ങള്‍ വഴി 6,700 പേര് പരീക്ഷ എഴുതി. അതില്‍ 1,400 പേര് കന്നഡ ഭാഷയിലും പരീക്ഷ എഴുതി.

അക്ഷരോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം യു.പി.സ്‌കൂളില്‍ വെച്ച് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഠിതാവായ തണല്‍ ബഡ്‌സ് സ്‌കൂളിലെ 14 വയസുള്ള സര്‍ഫുന്നിസയ്ക്ക് ചോദ്യ പേപ്പര്‍ നല്‍കികൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം പി. തിമ്മയ്യ അധ്യക്ഷത വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ. മാധവന്‍, വികസന സ്റ്റാന്‍ിംഗ് കമ്മിറ്റി ചേയര്‍ പേഴ്‌സണ്‍ വി. പ്രേമാവതി, പഞ്ചായത്ത് അംഗം ഷെരീഫ് കൊടവഞ്ചി, ഹെഡ്മാസ്റ്റര്‍ കെ. ദാമോദരന്‍ മാസ്റ്റര്‍, പി.ടി.എ. പ്രസിഡണ്ട് പി.വി. മുഹമ്മദ് കുഞ്ഞി, സംസ്ഥാന സാക്ഷരതാമിഷന്‍ പ്രതിനിധികളായ ആര്‍. രമേഷ് കുമാര്‍, സനല്‍ ആലത്തൂര്‍, പ്രേരക് എ. തങ്കമണി, പ്രേരക് പുഷ്പലത, ഇന്‍സ്ട്രക്ടര്‍ സതി എന്നിവര്‍ സംസാരിച്ചു.

സാക്ഷരതാമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേര്‍ പി.എന്‍ ബാബു സ്വാഗതവും പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി നാരായണന്‍ നന്ദിയും പറഞ്ഞു. കാറഡുക്ക പഞ്ചായത്തിലെ 92 വയസുള്ള മീനാക്ഷിയമ്മയാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യാക്കോസ് വിദ്യാഭ്യാസ സമിതി ചേയര്‍ പേഴ്‌സണ്‍ കെ. സുജാത, ഡയറ്റ് പ്രിന്‍സിപ്പാല്‍ ഡോ. പി.വി കൃഷ്ണ കുമാര്‍, സാക്ഷരതാ സമിതി അംഗങ്ങളായ പപ്പന്‍കുട്ടമത്ത്, എച്ച്.എ മുഹമ്മദ് മാസ്റ്റര്‍, കെ.വി രാഘവന്‍ മാസ്റ്റര്‍, ടി.വി മാധവന്റ മാസ്റ്റര്‍, പ്രേരക് ഹമീദ്, റോട്ടറി ക്ലബ്ബ് സെക്രട്ടറി കെ. പ്രശാന്ത്, കാസര്‍കോട് പീപ്പല്‍സ് ഫോറം സെക്രട്ടറി പി.വി വിജയന്‍ എന്നിവരും വിവിധ പഠന കേന്ദ്രം സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സര്‍ഫുന്നിസ മുതല്‍ മീനാക്ഷിയമ്മ വരെ, ജില്ലയില്‍ അതുല്യം നാലാം തുല്യത പരീക്ഷയെഴുതിയത് 6700 പേര്‍

സര്‍ഫുന്നിസ മുതല്‍ മീനാക്ഷിയമ്മ വരെ, ജില്ലയില്‍ അതുല്യം നാലാം തുല്യത പരീക്ഷയെഴുതിയത് 6700 പേര്‍

Keywords : Kasaragod, Kerala, Education, School, Class, Examination, Athulyam. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia