city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാം റാങ്കിന്റെ നിറവിൽ അശ്വിനി ശ്രീധരൻ

കാസർകോട്: (www.kasargodvartha.com 23.07.2021) സെൻട്രൽ യൂനിവേഴ്‌സിറ്റി കേരളയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായി അശ്വിനി ശ്രീധരൻ. കളനാട് വാണിയാർമൂലയിലെ അശ്വിനി എം ബി എ ടൂറിസം ആൻഡ് ട്രാവൽ മാനജ്‌മെന്റിലാണ് ഒന്നാം റാങ്ക് നേടിയെടുത്തത്.

സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാം റാങ്കിന്റെ നിറവിൽ അശ്വിനി ശ്രീധരൻ

ദുബൈയിൽ ജോലി ചെയ്യുന്ന പി എം ശ്രീധരൻ - അനിത ദമ്പതികളുടെ മകളാണ്. എസ് എസ് എൽ സിയും പ്ലസ് ടൂവും ദുബൈലാണ് അശ്വിനി പൂർത്തീകരിച്ചത്. ഡിഗ്രി പഠനം ചട്ടഞ്ചാൽ എം ഐ സിയിലായിരുന്നു. അതിന് ശേഷം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേരുകയായിരുന്നു.

ഇപ്പോൾ കൊച്ചിയിലെ ഹെഡ്ജ് ഇക്വിറ്റീസിൽ ഇന്റേൺഷിപ് ചെയ്‌തുകൊണ്ടിരിക്കുകയാണ് അശ്വിനി. ഒന്നാം റാങ്ക് കിട്ടിയതിൽ സന്തോഷമെന്ന് അശ്വിനി കാസർകോട് വാർത്തയോട് പറഞ്ഞു. മികച്ച ജോലിയാണ് സ്വപ്നം കാണുന്നത്. കലാ - കായിക മേഖലയിലും തന്റേതായ പ്രതിഭ തെളിയിച്ചിട്ടുണ്ട് ഇവർ. വിദ്യാർഥിയായ അശ്വിൻ സഹോദരനാണ്.




Keywords: Kasaragod, News, Kerala, Education, Central University, Rank, Kalanad, Tourism, Dubai, SSLC, Plus-two, Sports, Kasargod Vartha, Top-Headlines, Ashwini Sreedharan bagged first rank from Central University.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia