city-gold-ad-for-blogger
Aster MIMS 10/10/2023

Schools Roof | സ്‌കൂള്‍ മേല്‍ക്കൂരകള്‍ക്ക് ഇനി ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിക്കരുത്; ടിന്‍/അലൂമിനിയം ഷീറ്റ് മേഞ്ഞ കെട്ടിടങ്ങള്‍ക്ക് സീലിംഗും ഫാനും നിര്‍ബന്ധം

തിരുവനന്തപുരം: (www.kasargodvartha.com) സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ഫിറ്റ്നസ് സര്‍ടികറ്റുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുമായി ചര്‍ച നടത്തി. നിലവില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂള്‍ മേല്‍ക്കൂര നീക്കം ചെയ്യുമ്പോള്‍ ആസ്ബസ്റ്റോസ് ഒഴികെയുള്ള മറ്റ് ഷീറ്റുകള്‍ ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മിക്കാമെന്ന് തീരുമാനിച്ചു.

Schools Roof | സ്‌കൂള്‍ മേല്‍ക്കൂരകള്‍ക്ക് ഇനി ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിക്കരുത്; ടിന്‍/അലൂമിനിയം ഷീറ്റ് മേഞ്ഞ കെട്ടിടങ്ങള്‍ക്ക് സീലിംഗും ഫാനും നിര്‍ബന്ധം

ടിന്‍/അലൂമിനിയം ഷീറ്റ് മേഞ്ഞ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഫാള്‍സ് സീലിംഗ് ചെയ്യണമെന്നും ഫാന്‍ ഘടിപ്പിക്കണമെന്നുമുള്ളതിന്റെ അടിസ്ഥാനത്തില്‍ ഫിറ്റ്നസ് സര്‍ടിഫികറ്റ് നല്‍കാന്‍ നടപടികള്‍ ഉണ്ടാകും. 2019ലെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നിര്‍മാണം ആരംഭിച്ചതും 2019 നുശേഷം പൂര്‍ത്തിയായതുമായ കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി സൗകര്യമൊരുക്കുന്നതില്‍ ഇളവ് നല്‍കി ഫിറ്റ്നസ് സര്‍ടിഫികറ്റ് നല്‍കും.

കുട്ടികളുടെ സുരക്ഷയും സൗകര്യവുമാണ് മുഖ്യമെന്ന് യോഗത്തിനുശേഷം മന്ത്രിമാര്‍ അറിയിച്ചു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോട് കൂടിയാണ് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതെന്ന് മന്ത്രിമാര്‍ അറിയിച്ചു.

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Education, School, Back-To-School, Asbestos should not use in Schools roof.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL