ക്യാന്‍സര്‍ രോഗത്തിന് ചിലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നിനെ കുറിച്ച് പ്രൊജക്ടുമായി കാസര്‍കോട്ടെ പെണ്‍കുട്ടി ആര്യ രവീന്ദ്രന്‍ ഐറിസ് ശാസ്ത്രമേളയിലേക്ക്
Jan 15, 2020, 17:44 IST
കാസര്‍കോട്: (www.kasargodvartha.com 15.01.2020) ക്യാന്‍സര്‍ രോഗത്തിന് ചിലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നിനെ കുറിച്ച് പ്രൊജക്ടുമായി കാസര്‍കോട്ടെ പെണ്‍കുട്ടി ആര്യ രവീന്ദ്രന്‍ ഐറിസ് ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി ആര്യയുടെ സഹോദരന്‍ ആശ്രയ് കേരളത്തെ പ്രതിനിധീകരിച്ച് ഐറിസ് ശാസ്ത്രമേളയില്‍ പങ്കെടുത്തിരുന്നു. സഹോദരന്റെ ശിക്ഷണത്തിലാണ് ഇപ്പോള്‍ ആര്യയും ഐറിസ് നാഷണല്‍ ഫെയറില്‍ പങ്കെടുക്കുന്നത്.
കൊളത്തൂര്‍ ഗവ ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് ആര്യ. ജനുവരി 22 മുതല്‍ 24 വരെ ബംഗളൂരുവില്‍ നടക്കുന്ന ഐറിസ് നാഷണല്‍ ഫെയറില്‍ മോളിക്യുലര്‍ ബയോളജിയില്‍ കേരളത്തില്‍ നിന്നും ഈ വിഷയത്തില്‍ അവതരിപ്പിക്കുന്ന ഏക പ്രൊജക്ട് ആര്യ രവീന്ദ്രന്റെതാണ്. ദേശീയ സാങ്കേതിക വകുപ്പും ഇന്ത്യ- യു എസ് ശാസ്ത്ര സാങ്കേതിക സഹകരണ സംരംഭം ഇന്റലുമായി ചേര്‍ന്നാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്.
സഹോദരന്‍ ആശ്രയ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. ആര്യയുടെ ഗൈഡ് സഹോദരന്‍ ആശ്രയ് ആയിരുന്നു. കൊളത്തൂര്‍ സ്വദേശി ദീപയുടെയും പരേതനായ രവീന്ദ്രന്റെയും മക്കളാണ് ആര്യയും ആശ്രയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Education, Kolathur, Arya Raveendran going to Iris Science fest
< !- START disable copy paste -->