city-gold-ad-for-blogger

അവധിക്കാലം ആഘോഷമാക്കാന്‍ അരയി സ്‌കൂള്‍ ഒരുങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.12.2014) അവധിക്കാലത്തെ ആഘോഷമാക്കാന്‍ അരയി ഗവ. യു.പി സ്‌കൂളില്‍ സര്‍ഗസാഹിത്യ പാഠശാലയും ഇംഗ്ലീഷ് ക്യാമ്പും സംഘടിപ്പിക്കുന്നു. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും അറിവുത്സവ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് രണ്ടു ദിവസത്തെ സാഹിത്യ പാഠശാല.

യുവകവി സി.എം. വിനയചന്ദ്രന്‍ ശനിയാഴ്ച രാവിലെ ഉദ്ഘാടനം നിര്‍വഹിക്കും. കവിതയുടെ വഴികള്‍, രചനയുടെ രസവിദ്യ, എഴുത്തുപുര, വരികള്‍ക്കൊപ്പം എന്നീ വിഷയങ്ങളില്‍ വിനോദ്കുമാര്‍ പെരുമ്പള, രാജേഷ് കൂട്ടക്കനി, ഹരി നാരായണന്‍ എന്നിവര്‍ ക്ലാസെടുക്കും.
അവധിക്കാലം ആഘോഷമാക്കാന്‍ അരയി സ്‌കൂള്‍ ഒരുങ്ങി

വൈകിട്ട് മൂന്ന് മണിക്ക് പയ്യന്നൂര്‍ കോളജ് മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി. ഭാസ്‌ക്കര പൊതുവാളും, സുമിതാരാജനും ഒരുക്കുന്ന സ്‌നേഹാക്ഷര സംഗമം പരിപാടി നടക്കും. ചൊവ്വാഴ്ച രാവിലെ കഥയുടെ വഴികള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്ത് കൊണ്ട് യുവകഥാകൃത്ത് പ്രകാശന്‍ മടിക്കൈ തുടക്കം കുറിക്കും.

നാരായണന്‍ അമ്പലത്തറ, കെ. സിനിമോള്‍ ബളാല്‍ എന്നിവര്‍ ക്ലാസെടുക്കും. പ്രശസ്ത നാടകകൃത്തും കഥാകാരനുമായ പ്രകാശന്‍ കരിവെള്ളൂര്‍ കഥപറയാം രസിക്കാം പരിപാടി നയിക്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിന്റെ സഹകരണത്തോടൊപ്പം നടത്തുന്ന എക്‌സ്പ്രഷന്‍സ് ടു ഇംഗ്ലീഷ് എക്‌സ്പീരിയന്‍സ് ഇംഗ്ലീഷ് ക്യാമ്പ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടര്‍ ഡോ. പി.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കെ.വി. രവീന്ദ്രനാണ് രണ്ടുദിവസത്തെ ക്യാമ്പിന്റെ ഡയറക്ടര്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, School, Education, Students, Teacher, Camp, Arayi School. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia