അറബിക് സര്‍വകലാശാലയ്ക്ക് വര്‍ഗീയ നിറം നല്‍കുന്ന കുടിലതന്ത്രം തിരിച്ചറിയണം: എസ്‌കെഎസ്എസ്എഫ്
Aug 26, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 26/08/2015) അറബിക് സര്‍വകലാശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും അനുവദിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാകുമെന്നുള്ള മുടന്തന്‍ ന്യായം പറഞ്ഞ് ലോകത്താകമാനം വിനിമയം ചെയ്യപ്പെടുന്ന ആഗോള പ്രശസ്തി നേടിയ ഭാഷ സര്‍വകലാശാല നിഷേധിക്കുന്നത് ആപല്‍കരമാണെന്ന് എസ്‌കെഎസ്എസ്എഫ് അഭിപ്രായപ്പെട്ടു.
ഇ.ടി മുഹമ്മദ് ബഷീര്‍ മന്ത്രിയായ കാലത്താണ് സംസ്‌കൃത സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയത്. അന്നൊന്നും ഇല്ലാത്ത വര്‍ഗീയ നിറം അറബിക് സര്‍വകലാശാലയുടെ പേരില്‍ ഉയര്‍ന്നുവരുന്നതിലെ കുടില തന്ത്രം തിരിച്ചറിയണം. ഇത്തരം വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.
അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കുവാന്‍ അടിയന്തിര നീക്കം നടത്തണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Keywords : Kasaragod, Kerala, University, Programme, Education, Arabic University, Arabic.
Advertisement: