Magazine Contest | അറബിക് മാഗസിൻ നിർമാണം: കുട്ടികളുടെ സർഗശാല ആവേശമായി
● പ്രൈമറി വിഭാഗത്തിന് 'വീട്' എന്നതും 'ഗ്രാമം' എന്നതുമായിരുന്നു തീം. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് വയനാട് ദുരന്തം പോലുള്ള സമകാലിക വിഷയങ്ങൾ നിർദ്ദേശിച്ചു.
● ജിജെബിഎസ് മുഗു ഹെഡ്മാസ്റ്റർ അബൂബക്കർ മത്സരം ഉദ്ഘാടനം ചെയ്തു.
● കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കുമ്പള ഉപജില്ല പ്രസിഡണ്ട് അബ്ദുൽ സലാം പാടലടുക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബദിയടുക്ക: (KasargodVartha) കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) കുമ്പള ഉപജില്ലാ കമ്മിറ്റി എ ജെ ബി എസ് ഏൽക്കാനയിൽ സംഘടിപ്പിച്ച അറബിക് സ്പോട്ട് മാഗസിൻ നിർമ്മാണ മത്സരം കുട്ടികളിൽ വലിയ ആവേശം സൃഷ്ടിച്ചു.
അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിച്ചത്. സ്കൂളുകളിൽ പലതരം മാഗസിനുകൾ നിർമ്മിക്കുന്നത് പതിവാണെങ്കിലും, ഈ മത്സരത്തിന്റെ പ്രത്യേകത നിശ്ചിത സമയത്തിനുള്ളിൽ നൽകപ്പെട്ട വിഷയത്തിൽ മാഗസിൻ തയ്യാറാക്കണമെന്നതായിരുന്നു.
പ്രൈമറി വിഭാഗത്തിന് 'വീട്' എന്നതും 'ഗ്രാമം' എന്നതുമായിരുന്നു തീം. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് വയനാട് ദുരന്തം പോലുള്ള സമകാലിക വിഷയങ്ങൾ നിർദ്ദേശിച്ചു.
ജിജെബിഎസ് മുഗു ഹെഡ്മാസ്റ്റർ അബൂബക്കർ മത്സരം ഉദ്ഘാടനം ചെയ്തു. എജെബിഎസ് ഏൽക്കാന ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്, മുതിർന്ന അധ്യാപകൻ ഹനീഫ് എന്നിവർ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കുമ്പള ഉപജില്ല പ്രസിഡണ്ട് അബ്ദുൽ സലാം പാടലടുക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷാഹിദ്, മുഹാജിർ, നൗഷാദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ സ്വാഗതവും ഉമൈമ ഷേണി നന്ദിയും പറഞ്ഞു.
#ArabicMagazine #SchoolContest #Kumbala #KidsCreativity #CulturalEvent #Education