city-gold-ad-for-blogger

അറബിക് കലോത്സവത്തില്‍ കാസര്‍കോട് ഉപജില്ല ചാമ്പ്യന്മാര്‍

കാസര്‍കോട്: (www.kasargodvartha.com 06/01/2016) യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗം അറബിക് കലോത്സവത്തിലെ മുഴുവന്‍ മത്സര ഇനങ്ങളും സമാപിച്ചപ്പോള്‍ കാസര്‍കോട് ഉപജില്ല രണ്ട് വിഭാഗങ്ങളിലും ചാമ്പ്യന്‍മാരായി. യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ 65 പോയിന്റുകളാണ് കാസര്‍കോട് ഉപജില്ല കരസ്ഥമാക്കിയത്. 60 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ല രണ്ടാം സ്ഥാനവും 59 പോയിന്റുകളുമായി മഞ്ചേശ്വരം ഉപജില്ല മൂന്നാം സ്ഥാനവും നേടി.

പങ്കെടുത്ത എട്ട് ഇനങ്ങളില്‍ നിന്ന് ഏഴിലും ഒന്നാം സ്ഥാനവും ഒരെണ്ണത്തില്‍ എ ഗ്രേഡും കരസ്ഥമാക്കി 40 പോയിന്റുകള്‍ നേടിയ ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയാണ് സ്‌കൂളുകളില്‍ ഒന്നാമത്. ഖുര്‍ആന്‍ പാരായണം, പദ്യം ചൊല്ലല്‍, സംഘ ഗാനം എന്നിവയില്‍ ഫാത്വിമ റീമും, കഥ പറയല്‍, പ്രസംഗം, മോണോ ആക്റ്റ് എന്നിവയില്‍ ആഇശത്ത് സുനൈറയും ഒന്നാം സ്ഥാനം നേടിയത് നായന്മാര്‍മൂലയുടെ വിജയത്തിന്റെ മധുരം ഇരട്ടിയാക്കി.

എ.യു.പി സ്‌കൂള്‍ മുള്ളേരിയ 21 പോയിന്റുകളും എ.എസ്.എച്ച്.യു.പി സ്‌കൂള്‍ ഉപ്പള 18 പോയിന്റുകളും നേടി. ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ 95 പോയിന്റുകള്‍ നേടിക്കൊണ്ടാണ് കാസര്‍കോട് ഉപജില്ല ഒന്നാം സ്ഥാനത്തെത്തിയത്. 93 പോയിന്റുകളുമായി ചെറുവത്തൂര്‍ ഉപജില്ലയും 91 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹൈസ്‌കൂള്‍ തലത്തില്‍ എം.ആര്‍.വി.എച്ച്.എസ് സ്‌കൂള്‍ പടന്ന 55 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം നേടി. 53 പോയിന്റുകള്‍ നേടി ഇ.ഐ.എം.എച്ച്.എസ് സ്‌കൂള്‍ പള്ളിക്കരയും 42 പോയിന്റുകള്‍ നേടി ജി.എച്ച്.എസ്. സ്‌കൂള്‍ ഷിറിയ മൂന്നാം സ്ഥാനവും നേടി.

അറബിക് കലോത്സവത്തില്‍ കാസര്‍കോട് ഉപജില്ല ചാമ്പ്യന്മാര്‍

Keywords : Arabic, Kalolsavam, Winners, Kasaragod, School, Education, Arabic Kalolsavam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia