അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍കിലെ അഡ്വാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 18.03.2021) ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുളക്കട അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍കിലെ അഡ്വാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര ട്രെയിനിങ് ഏജന്‍സികളായ സിംഗപൂര്‍ XpRienz, സിങ്കപ്പൂര്‍ സ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ നല്‍കുന്ന പ്രൊഫഷണല്‍ സര്‍ടിഫികറ്റ് ഇന്‍ ആര്‍ടിസനാല്‍ ബേക്കറി, പ്രൊഫഷണല്‍ സര്‍ടിഫികറ്റ് ഇന്‍ ആര്‍ടിസനാല്‍ ബേകറി, പ്രൊഫഷണല്‍ സര്‍ടിഫികറ്റ് ഇന്‍ ബ്യൂടി ആന്‍ഡ് വെല്‍നെസ് കോഴ്സുകളിലേക്ക് 20 വരെ അപേക്ഷിക്കാം.
വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവും നല്‍കും. പ്രായപരിധി 16-60 വയസ്. തിരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാര്‍ത്ഥികള്‍ക്ക് 75 ശതമാനം ഫീസ് ഇളവ് ലഭിക്കും. ഫോണ്‍: 8547731192
Keywords: Thiruvananthapuram, News, Kerala, Top-Headlines, Education, Certificates, Students, Apply for courses at ASAP Community Skill Park Course