Maritime University | കപ്പലിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അറിയാം കൂടുതൽ!
* വിവിധ കേന്ദ്രങ്ങളിൽ ജൂൺ എട്ടിന് പ്രവേശന പരീക്ഷ നടത്തും
ന്യൂഡെൽഹി: (KasargodVartha) ഇൻഡ്യൻ മാരിടൈം യൂണിവേഴ്സിറ്റി (Indian Maritime University - IMU) കോമൺ എൻട്രൻസ് ടെസ്റ്റിന് (IMU-CET) അപേക്ഷിക്കുന്നതിന് ഇപ്പോൾ അവസരം. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ വിവിധ കാമ്പസുകളിലും യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലും അടുത്ത അധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്‌സുകളിലേക്കാണ് കോമൺ എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം ലഭിക്കുക.
അപേക്ഷിക്കുന്നതിനുമുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക. ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ കാണാം (https://www(dot)imu(dot)edu(dot)in/). മെയ് അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ജൂൺ എട്ടിന് പ്രവേശന പരീക്ഷ നടത്തും. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി, കോട്ടയം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
വിവിധ കോഴ്‌സുകൾ
ബിരുദം
* ബിടെക്: മറൈൻ എൻജിനീയറിങ് (4 വർഷം)
* നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് (4 വർഷം)
* ബിഎസ്‌സി നോട്ടിക്കൽ സയൻസ് (3 വർഷം)
* ബിബിഎ (3 വർഷം, ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, ഇ–കൊമേഴ്സ്)
ബിരുദാനന്തര ബിരുദം
* എംടെക് (2വർഷം, നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രജിങ് & ഹാർബർ എൻജിനീയറിങ്)
* എംടെക് മറൈൻ എൻജിനീയറിങ് മാനേജ്മെന്റ് (2 വർഷം)
* എംബിഎ (2 വർഷം, ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്)
* എംബിഎ (2 വർഷം, പോർട്ട് & ഷിപ്പിങ് മാനേജ്മെന്റ്)
ഡിപ്ലോമ
* പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് (1 വർഷം)
* ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (1 വർഷം)
ഓൺലൈൻ രജിസ്ട്രേഷൻ
* ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (https://www(dot)imu(dot)edu(dot)in/).
* Online Registration' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക
* നിങ്ങൾക്ക് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക.
* ഓൺലൈൻ പേയ്മെന്റ് ഗേറ്റ്‌വേ വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
* നിങ്ങളുടെ ഫോട്ടോയും ഒപ്പും നിശ്ചിത ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
* അപേക്ഷ ഫോം സമർപ്പിക്കുക