അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ ഡ്രിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 02.10.2020) ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോ മോഡല്‍ 3 (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) ബി എസ്സി ഫിസിക്സ് മോഡല്‍ 2 (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) കോഴ്സുകളില്‍ കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്റ്റസും www.ihrd.ac.in ല്‍ ലഭ്യമാണ്.
അപേക്ഷാ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷന്‍ ഫീസായി കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Course, Admission, Application invited for degree admission in Ayiroor College of Applied Science