city-gold-ad-for-blogger

കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളിന് നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം

കുറ്റിക്കോല്‍: (www.kasargodvartha.com 05/02/2015) കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ക്ലാസ് മുറികളിലെ ബെഞ്ചുകളും ഡെസ്‌ക്കുകളും നശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ വിദ്യാലയത്തിലെത്തിയ വിദ്യാര്‍ത്ഥികളാണ് ക്ലാസുപകരണങ്ങള്‍ നശിപ്പിച്ചത് കണ്ടത്.

മൂന്ന് ക്ലാസ്മുറികളിലെ ഡെസ്‌ക്കുകളും ബെഞ്ചുകളും മറിച്ചിടുകയും ക്ലാസ്മുറികളിലെ ചുമരുകളില്‍ തൂക്കിയ ചാര്‍ട്ടുകളും മറ്റും കീറിനശിപ്പിക്കുകയും ചെയ്ത നിലയിലാണ്. വിദ്യാലയ പരിസരത്ത് വിദ്യാര്‍ഥികള്‍ ഗ്രോബാഗില്‍ നട്ടുവളര്‍ത്തിയ പൂച്ചെടികളും പച്ചക്കറികളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ശുദ്ധജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

2014-ലെ പുതുവത്സരദിനത്തിലും മാര്‍ച്ച് 31 നും വിദ്യാലയം സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചിരുന്നു. പിന്നീട് ഈ വര്‍ഷം ആഗസ്റ്റ് 15 മുതല്‍ ഡിസംബര്‍ വരെ അഞ്ചോളം തവണ വിദ്യാലയത്തില്‍ മോഷണം നടന്നിരുന്നു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പരിപാലിക്കുന്ന പച്ചക്കറികളും തേനീച്ചപ്പെട്ടികളും പലതവണ നശിപ്പിക്കപ്പെട്ടിരുന്നു.
കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളിന് നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം
File Photo

ബേഡകം എസ്‌ഐ ആനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോപാലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി. ഗോപിനാഥന്‍, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി പവിത്രന്‍ സി. നായര്‍ എന്നിവര്‍ വിദ്യാലയം സന്ദര്‍ശിച്ചു.  വിദ്യാലയത്തില്‍ തുടര്‍ച്ചയായി നടക്കുന്ന സാമൂഹ്യവിരുദ്ധരുടെ അക്രമത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തി.

പ്രധാനാധ്യാപകന്‍ സണ്ണി ജോസഫ്, സ്‌കൂള്‍ മാനേജര്‍ ഡോ. എം. നാരായണന്‍ നായര്‍, പി.ടി.എ പ്രസിഡണ്ട് കെ.സി. ബാലകൃഷ്ണന്‍, എസ്.എസ്.ജി കണ്‍വീനര്‍ സി. അശോകന്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kuttikol, School, Attack, Student, Kasaragod, Kerala, Education, Kuttikkol AUP School. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia