city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാര്‍ഷിക പരീക്ഷ മാര്‍ച് 23 മുതല്‍ തുടങ്ങും; 2 മാസം മധ്യ വേനല്‍ അവധി, മറ്റു നിര്‍ദേശങ്ങള്‍ അറിയാം

തിരുവനന്തപുരം: (www.kasargodvartha.com 05.03.2022) സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച് 23 ന് ആരംഭിച്ച് ഏപ്രില്‍ രണ്ടിന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും. പ്ലസ് വണ്‍/വി എച് എസ് ഇ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ 18 വരെയാണെന്നും മന്ത്രി അറിയിച്ചു.

വാര്‍ഷിക പരീക്ഷ മാര്‍ച് 23 മുതല്‍ തുടങ്ങും; 2 മാസം മധ്യ വേനല്‍ അവധി, മറ്റു നിര്‍ദേശങ്ങള്‍ അറിയാം


പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം  പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളിലെ മധ്യവേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍ തുറക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അകാഡമിക് കലന്‍ഡര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്ക് മെയ് മാസത്തില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താന്‍ എന്‍ എസ് എസ് ഹയര്‍ സെകന്‍ഡറി നടത്തുന്ന 'തെളിമ 'പദ്ധതി വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. 

Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Education, Examination, Students, Minister, Annual Examination from March 5; 2 months mid-summer vacation, know other suggestions

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia