ഒരൊറ്റ കാറ്റുംമഴയും മതി ഈ അംഗണ്‍വാടി തകരാന്‍; മന്ത്രി മുനീര്‍ കാണണം കുഞ്ഞുമക്കളുടെ ദുരിതം
Jun 6, 2015, 10:00 IST
ബോവിക്കാനം: (www.kasargodvartha.com 06/06/2015) വേനല്‍കാലത്ത് വിയര്‍ത്ത് കുളിച്ചും മഴക്കാലമായാല്‍ വെള്ളക്കെട്ടിലിരുന്നും പഠിക്കാനാണ് ഈ കുരുന്നുകളുടെ വിധി. മുളിയാര്‍ പഞ്ചായത്തിലെ നുസ്രത്ത് നഗര്‍ അംഗണ്‍വാടിയിലെ പതിനഞ്ചോളം കുട്ടികള്‍ക്കാണ് ഇത്തരത്തിലുള്ള ദുരിതപഠനം നടത്തേണ്ടിവരുന്നത്.
10 വര്‍ഷം മുമ്പ് ഇവിടത്തെ മദ്രസയില്‍ തുടങ്ങിയ അംഗന്‍വാടി ഇപ്പോള്‍ മദ്രസ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ ഓട് പാകിയ താല്‍ക്കാലിക ഷെഡിലാണ് പ്രവര്‍ത്തിക്കുന്നത്. അംഗണ്‍വാടിയില്‍ വൈദ്യുതി ഇല്ലാത്തത് കാരണം വേനല്‍കാലത്ത് വിയര്‍ത്ത് കുളിച്ചാണ് കുട്ടികള്‍ ഇവിടെ കഴിയുന്നത്.
ഷെഡിന്റെ ചുമരുകള്‍ പൂര്‍ണമായും കെട്ടിമറക്കാത്തതിനാല്‍ ശക്തമായ കാറ്റും മഴയും വന്നാല്‍ അകത്ത് മുഴുവന്‍ വെള്ളം കയറും. ഇതുമൂലം കുട്ടികള്‍ക്ക് ഇരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണ്. ഭക്ഷണം പാകം ചെയ്യുന്നതും കുട്ടികള്‍ വിശ്രമിക്കുന്നതുമെല്ലാം ഇൗ ഷെഡിനകത്ത് തന്നെയാണ്.
സുരക്ഷിതമായ വാതില്‍ ഇല്ലാത്തത് കാരണം എലികളും മറ്റ് ഇഴ ജന്തുകളും അകത്ത് കയറുന്നതിനാല്‍ ഭീതിയോടെയാണ് ഇവിടെ കുരുന്നുകള്‍ കഴിയുന്നത്. അംഗണ്‍വാടിയുടെ ശോചനീയാവസ്ഥ പലതവണ ജനപ്രതിനിധികളെയും, അധികൃതരുടെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്.
മന്ത്രി എം.കെ മുനീര്‍ കൈകാര്യം ചെയ്യുന്ന സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള അംഗണ്‍വാടിക്ക് നല്ലൊരു കെട്ടിടം പണിയാന്‍ മന്ത്രി തന്നെ മുന്‍കൈയ്യെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Keywords : Bovikanam, Students, Education, Minister, Teacher, M.K. Muneer, Kasaragod, Kerala, Cherkala.