city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമൃത സര്‍വകലാശാലയില്‍ 'റേഡിയോ അമൃത' കാമ്പസ് റേഡിയോ ആരംഭിച്ചു

അമൃതപുരി: (www.kasargodvartha.com 26/04/2017) റേഡിയോ പ്രക്ഷേപണത്തിന്റെ സാധ്യതകള്‍ മുന്നില്‍കണ്ടു കൊണ്ട് അമൃത സര്‍വകലാശാല 'റേഡിയോ അമൃത' എന്ന പേരില്‍ ഡിജിറ്റല്‍ റേഡിയോ സംവിധാനം ആരംഭിച്ചു. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ അപൂര്‍വം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് ഇന്ന് കാമ്പസ് റേഡിയോ സംവിധാനം ലഭ്യമായിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് അറിവാര്‍ജിക്കുവാനും ആശയവിനിമയം നടത്താനും വിനോദത്തിനും വളരെയധികം പ്രയോജനപ്പെടുത്താവുന്ന അനന്ത സാധ്യതകളാണ് കാമ്പസ് റേഡിയോ വഴി ലഭിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ രാഹുല്‍ രാജ് റേഡിയോ അമൃതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

റേഡിയോ അമൃതയുടെ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലുമുള്ളവര്‍ക്കും ഡിജിറ്റല്‍ ശബ്ദ മികവോടെ ശ്രവിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗാത്മകവും, ക്രിയാത്മകവുമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയാകുന്നതിനോടൊപ്പം അറിയിപ്പുകളും, വാര്‍ത്തകളും, ആശംസകളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ ക്ലാസുകളും റേഡിയോ അമൃതയിലൂടെ ശ്രവിക്കാം. അമൃതപുരി കാമ്പസ് അസോസിയേറ്റ് ഡീന്‍ ഡോ. ബാലകൃഷ്ണന്‍ ശങ്കര്‍ സ്വാഗതം പറഞ്ഞു. അമൃതയിലെ കോര്‍പറേറ്റ് റിലേഷന്‍സ് ഹെഡ് ബ്രഹ്മചാരി ബിജുകുമാര്‍ റേഡിയോ അമൃത രൂപീകരണത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് റേഡിയോ വഴിയുണ്ടാകുന്ന വിവിധ നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു.

അമൃതപുരി കാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി സുദീപ്, അമൃതപുരി ആയുര്‍വേദ കോളജ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശങ്കര്‍ ചൈതന്യ, അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ എസ് എന്‍ ജ്യോതി, അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ നന്ദകുമാര്‍ വി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് രാഹുല്‍ രാജ് നയിച്ച സംഗീത സപര്യയും, കോളജ് ബാന്റ് സംഘത്തിന്റെ വൈവിധ്യമാര്‍ന്ന സംഗീത പരിപാടിയും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


അമൃത സര്‍വകലാശാലയില്‍ 'റേഡിയോ അമൃത' കാമ്പസ് റേഡിയോ ആരംഭിച്ചു

Keywords:  Kerala, Kasaragod, University, News, Arts, School, Principal, Collage, Radio, Campus. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia