city-gold-ad-for-blogger

അധ്യാപകർ മാഷ് ഡ്യൂട്ടി തുടങ്ങിയതോടെ ഓൺലൈൻ പഠനം വഴിപാടായി മാറുന്നതായി ആക്ഷേപം

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.10.2020) അധ്യാപകർ മാഷ് ഡ്യൂട്ടി തുടങ്ങിയതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം വഴിപാടാകുന്നതായി ആക്ഷേപം ഉയരുന്നു. ജില്ലയിലെ അധ്യാപകരിൽ ഭൂരിഭാഗവും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മാഷ് എന്ന പേരിൽ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായതോടെ കുട്ടികളുടെ ഓൺ ലൈൻ പഠനം താളം തെറ്റിയിരിക്കുകയാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
\
അധ്യാപകർ മാഷ് ഡ്യൂട്ടി തുടങ്ങിയതോടെ ഓൺലൈൻ പഠനം വഴിപാടായി മാറുന്നതായി ആക്ഷേപം



കുട്ടികൾക്ക് പഠന സഹായം നൽകുന്നതിന് അധ്യാപകരുടെ സേവനം ലഭ്യമാകുന്നില്ല എന്ന പരാതി വ്യാപകമാകുകയാണ്. കുട്ടികൾ അയക്കുന്ന നോട്ടുകൾ മൊബൈലിൽ നോക്കി തിരുത്തി നൽകുന്നതിന് മാഷ് ഡ്യൂട്ടിക്കിടയിൽ സമയം കിട്ടുന്നില്ലെന്നാണ് അധ്യാപകരും പറയുന്നത്. അധ്യാപകരുടെ ശക്തമായ ഇടപെടൽ കുറഞ്ഞതിനാൽ വിദ്യാർഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നും പതുക്കെ മാറി തുടങ്ങിയതായി രക്ഷിതാക്കളും പറയുന്നു.

അതിനിടെ മാഷ് ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർ കോവിഡ് രോഗ ഭീഷണിയിൽ ആണെന്ന ആക്ഷേപം അധ്യാപക സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. ബി ആർ സി പരിശീലക ഉൾപ്പെടെ നിരവധി അധ്യാപകർക്ക് കോവിഡ് ബാധിക്കുകയും ഒരു അധ്യാപകൻ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

കോവിഡ് ഡ്യൂട്ടിയുള്ള ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നൽകുമ്പോൾ മാഷ് പദ്ധതി പ്രകാരം കോവിഡ് ഡ്യൂട്ടി ചെയ്യുന്ന അധ്യാപർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലെന്ന് മാത്രമല്ല രോഗബാധയിൽ നിന്നും രക്ഷപ്പെടാനുള്ള സാധനങ്ങൾ പോലും ലഭ്യമാക്കിയിട്ടില്ല.

ഓൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ നടത്തുന്നതിന് വേണ്ടി പട്ടികജാതി പട്ടിക വർഗ കോളനികളിൽ ആരംഭിച്ച പഠന കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങൾ ആകാനുള്ള സാധ്യത വർദ്ധിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കാതെ ആണ് മിക്ക പഠന കേന്ദ്രങ്ങളിലും കുട്ടികൾ ഇടപഴകുന്നത്.

ചില വിദ്യാലയങ്ങളിൽ സർക്കാർ നിർദേശത്തിന് വിരുദ്ധമായി കുട്ടികളോട് നോട്ട്ബുക്ക് വിദ്യാലയത്തിൽ എത്തിക്കാനും അധ്യാപകരോട് നോട്ട് നോക്കുന്നതിനായി വിദ്യാലയങ്ങളിൽ എത്തിച്ചേരാനും പ്രധാന അധ്യാപകർ നിർദ്ദേശിക്കുന്നതായും ആക്ഷേപം ഉണ്ട്. ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാത്തവരാണ് പഴയ രീതിയിൽ നോട്ട് പരിശോധനയുമായി ഇറങ്ങിയിരിക്കുന്നത് എന്നാണ് അധ്യാപകർ പറയുന്നത്.

കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ചില ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ് സർക്കാർ നിർദേശത്തിന് വിരുദ്ധമായി അധ്യാപകരും വിദ്യാർഥികളും വിദ്യാലയത്തിൽ എത്താൻ നിർദേശം നൽകിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ നിർദ്ദേശിച്ചാൽ തങ്ങൾക്ക് അപ്രകാരം ചെയ്യാതിരിക്കാൻ കഴിയില്ലെന്നാണ് പ്രധാനാധ്യാപകർ പറയുന്നത്.

വിദ്യാർത്ഥികൾ നോട്ട്ബുക്കും കൊണ്ട് വിദ്യാലയത്തിൽ എത്തണം എങ്കിൽ സർക്കാർ വിദ്യാലയത്തിന് അവധി നൽകിയത് എന്തിനാണെന്നാണ് അധ്യാപകർ ചോദിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പേരിൽ സർക്കാർ സ്കൂളിലെ വിദ്യാർഥികൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന വീഡിയോ കാണുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യസമയത്ത് ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് ആപ്പുകൾ ഉപയോഗിച്ച് കൃത്യമായ ക്ലാസ് നടക്കുന്നു. ഗൂഗിൾ ഫോംസ് ഉപയോഗിച്ച് മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.

എന്നാൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പരീക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുന്നത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ നിരോധിച്ചിരിക്കയാണ്. കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന ന്യായം പറഞ്ഞാണ് ഓൺ ലൈൻ പരീക്ഷകൾ വേണ്ട എന്ന നിലപാട് ഓഫിസർമാർ കൈക്കൊണ്ടിരിക്കുന്നത്. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ലൈവ് പഠനം സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് ലഭ്യമാക്കാത്തത് അനീതിയാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.


അൺ എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കുന്ന സമീപനം ആണ് വിദ്യാഭ്യാസ ഓഫിസർമാർ സ്വീകരിക്കുന്നത് എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിൽ ആണ് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന വിധത്തിൽ വിദ്യാഭ്യാസ അധികൃതർ നോട്ട് നോക്കൽ പരിഷ്കാരവും ആയി എത്തിയിരിക്കുന്നത്.

Keywords:  Kerala, News, Kasaragod, Teacher, Education, Over-duty, COVID-19, Corona, Parents, Students, Top-Headlines, Allegation that online learning is becoming a sacrifice as teachers start Mash duty.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia