city-gold-ad-for-blogger
Aster MIMS 10/10/2023

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചതായി ആക്ഷേപം; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 03.06.2017) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചതായുള്ള ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കാസര്‍കോട്ടെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17 വയസുള്ള പെണ്‍കുട്ടിയെയാണ് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് വഴി പരിചയപ്പെട്ട യുവാവ് മതം മാറ്റാന്‍ ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നത്.

പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളില്‍ നിന്നും മാറ്റി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരാന്‍ യുവാവ് നിര്‍ബന്ധിച്ചതായും പിന്നീട് മതം മാറ്റാന്‍ ശ്രമിച്ചതായുമാണ് ആക്ഷേപം. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നയാളിന്റെ മകളാണ് പെണ്‍കുട്ടി. വീട്ടില്‍ വെച്ച് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതോടെ വീട്ടുകാര്‍ കാര്യമന്വേഷിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറയാന്‍ തയ്യാറായില്ല.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചതായി ആക്ഷേപം; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

പിന്നീട് ഇവരുടെ പരിചയത്തിലുള്ള ബന്ധു വഴി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് തന്നെ മതം മാറ്റാന്‍ ശ്രമിച്ച കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ വൈകാതെ പോലീസില്‍ രേഖാമൂലം പരാതി നല്‍കുമെന്നും സൂചനയുണ്ട്. പെണ്‍കുട്ടിയെ ഇപ്പോള്‍ എറണാകുളത്തെ ഒരു ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയിരിക്കുകയാണ്.

പെണ്‍കുട്ടിയെ നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോവാനുള്ള ശ്രമവും ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് നടത്തിയതായും വിവരമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടതെന്നാണ് അറിയുന്നത്.

Keywords:  Kerala, kasaragod, Investigation, Police, Religion, school, plus-two, Girl, Education, Social-Media, Social networks, news, Top-Headlines, allegation against youth for converting a plus one student to other religion 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL