city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷ നടത്തിപ്പില്‍ കൃത്യവിലോപം

ഉദുമ: (www.kasargodvartha.com 25.03.2015) ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷ നടത്തിപ്പില്‍ കൃത്യവിലോപം നടന്നതായി കണ്ടെത്തി. സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ ചുമതലവഹിക്കുന്ന പരീക്ഷാ ചീഫ് പരീക്ഷ നടത്തിപ്പില്‍ അവിഹിതമായ ഇടപെടല്‍ നടത്തിയതായി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സൈബുന്നിസ സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് കൃത്യവിലോപം കണ്ടെത്തിയത്.

ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ഡി.ഡി. സ്‌കൂളിലെത്തി പരിശോധന നടത്തിയത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോഡിനേറ്റര്‍ മാത്യുവും സ്‌ക്വാഡ് അംഗങ്ങളും ബുധനാഴ്ചയും സ്‌കൂളിലെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആര്‍.ഡി.ഡി. സൂചിപ്പിച്ചു.

19ന് നടന്ന ഒന്നാംവര്‍ഷ ജിയോളജി പരീക്ഷയില്‍ ഒരുക്ലാസില്‍നിന്നും ലീവായ കുട്ടിയുടെ ചോദ്യപേപ്പര്‍ ചീഫ് എക്‌സാമിനര്‍ 10 മണിയോടെ കൊണ്ടുപോയെന്നും പിന്നീട് അരമണിക്കൂറിന് ശേഷം ചോദ്യപേപ്പര്‍ തിരിച്ച് പരീക്ഷാ ചുമതലയുള്ള അധ്യാപകന് ഏല്‍പിച്ചുവെന്നും ആരോപണമുണ്ട്. ഡെപ്യൂട്ടി ചീഫ് എക്‌സാമിനര്‍ അറിയാതെയാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് ശേഷം ചില ക്ലാസുകളില്‍കയറി ചീഫ് എക്‌സാമിനര്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പരീക്ഷാ ഡ്യൂട്ടിയിലുള്ള ഒരാള്‍ ഉത്തരം പറഞ്ഞുകൊടുക്കുന്നത് തടയുകയും ക്ലാസില്‍നിന്നും പുറത്തുപോകാന്‍ ചീഫ് എക്‌സാമിനറോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. 16 ക്ലാസ് റൂമുകളിലായാണ് പ്ലസ്ടു പരീക്ഷ നടക്കുന്നത്. പരീക്ഷ ഡ്യൂട്ടിക്ക് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ 11 ഹയര്‍സെക്കന്‍ഡറി അധ്യാപകരേയും ആര്‍.ഡി.ഡിയുടെ നിര്‍ദേശപ്രകാരം ജില്ലാ കോഡിനേറ്റര്‍ ആറ് പ്രൈമറി അധ്യാപകരേയുമാണ് പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചത്. എന്നാല്‍ മൂന്ന് ദിവസം ചീഫ് എക്‌സാമിനറുടെ ഭാര്യയെ അധികൃതര്‍ അറിയാതെ പരീക്ഷാ ഡ്യൂട്ടിക്ക് നിയമിച്ചത് വിവാദമായിട്ടുണ്ട്.
ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷ നടത്തിപ്പില്‍ കൃത്യവിലോപം

ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ചീഫ് എക്‌സാമിനറുടെ ഭാര്യ. പരീക്ഷാ ഡ്യൂട്ടി സംബന്ധിച്ചുള്ള റിപോര്‍ട്ടില്‍ ഭാര്യയെ പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചകാര്യം രേഖപ്പെടുത്താതിരുന്നതും ചര്‍ച്ചയായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia