city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസ നവോത്ഥാനത്തെ പിന്തുണയ്ക്കുക: ടി. ആരിഫലി

കാസര്‍കോട്: (www.kasargodvartha.com 13.04.2014) മുന്‍തലമുറയില്‍നിന്ന് പിന്‍തലമുറകളിലേക്ക് മാറ്റങ്ങളില്ലാതെ കൈമാറ്റം ചെയ്യപ്പെടേണ്ടതല്ല വിദ്യാഭ്യാസം. മത വിദ്യാഭ്യാസത്തിന് ഇന്ന് പ്രസരണ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ആയതിനാല്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്നും ഇത്തരം നവോത്ഥാനത്തെ പിന്തുണയ്ക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹല്‍ഖ അമീര്‍ ടി. ആരിഫലി പറഞ്ഞു.

ആലിയ കോളജിന്റെ പേര് 'ആലിയ അക്കാദമി ഫോര്‍ ഇസ്ലാമിക്ക് സ്റ്റഡീസ് ആന്റ് ടെക്‌നോളജി' എന്ന് പുനര്‍ നാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കോഴ്‌സിന്റെ പ്രഖ്യാപന സമ്മേളനത്തില്‍ ആലിയ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ. സിപി. ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സിനെ പരിചയപ്പെടുത്തിക്കൊണ്ട് പ്രബോധനം സബ് എഡിറ്റര്‍ സദ്‌റൂദ്ദീന്‍ വാഴക്കാട് സംസാരിച്ചു.

ഗള്‍ഫ് മാധ്യമം എഡിറ്റിര്‍ വികെ. ഹംസ അബ്ബാസ് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഡോ. സഈദ് മരക്കാര്‍ ഏറ്റുവാങ്ങി. മത വിദ്യാഭ്യാസ മേഖലാ മാറ്റത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ ഹംസ അബ്ബാസ് പ്രബന്ധം അവതരിപ്പിച്ചു. മുതിര്‍ന്ന അധ്യാപകരായ കെ.വി. അബൂബക്കര്‍ ഉമരി, കെ.എം. അബുല്‍ ഗൈസ് നദ്‌വി, കെഎം. ഹൈദര്‍, എംപി. മുഹമ്മദ്, സിഎല്‍ അബ്ദുല്‍ ഖാദര്‍, അബൂ സ്വാലിഹ് എന്നിവരെ സമ്മേളനം ആദരിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ. മുഹമ്മദലി സ്വാഗതവും തന്‍വീര്‍ അഹമ്മദ് ഖിറാഅത്തും അജ്മല്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു. ആലിയ റെക്റ്റര്‍ കെവി. അബൂബക്കര്‍ ഉമരി സമാപന പ്രസംഗം നടത്തി.

വിദ്യാഭ്യാസ നവോത്ഥാനത്തെ പിന്തുണയ്ക്കുക: ടി. ആരിഫലി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Aliya new course declaration conference, Jamathe islami hind kerala ameer t arifali, Speech, Conference, Education, Kasaragod, Kerala, Aboobacker Umari, Aliya Academy for Islamic studies and technologies

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia