ചങ്ങാതിക്കൊരു സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി
Apr 5, 2016, 11:00 IST
കുന്നുംകൈ: (www.kasargodvartha.com 05.04.2016) കുന്നുംകൈ എല്‍ കെ അസിനാര്‍ മെമ്മോറിയല്‍ യു പി സ്‌കൂളിലെ ആറാം ക്ലാാസ് വിദ്യാര്‍ത്ഥിനി അലീനയ്ക്ക് അധ്യാപകരും നാട്ടുകാരും നിര്‍മിച്ചു നല്‍കിയ 'ചങ്ങാതിക്കൊരു സ്‌നേഹ വീടിന്റെ' താക്കോല്‍ ദാന കര്‍മം സിനിമാ താരം കാവ്യാമാധവന്‍ നിര്‍വഹിച്ചു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത നിത്യരോഗികളായ അലീനയുടെ മാതാപിതാക്കളുടെ ദുരിതം മനസിലാക്കിയ സ്‌കൂളിലെ അധ്യാപകര്‍ മുന്‍കൈയെടുത്താണ് വീട് നിര്‍മിച്ചത്.
കാലിക്കടവില്‍ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് വീടുവയ്ക്കാന്‍ ഭീമനടിയിലെ വട്ടക്കുന്നേല്‍ സോജന്‍ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതോടെയാണ് വീട് നിര്‍മാണത്തിന് വഴി തെളിഞ്ഞത്. സ്‌കൂളിലെ 10 അധ്യാപകരും ഒരുമാസത്തെ ശമ്പളം നിര്‍മാണ ഫണ്ടിലേക്ക് നല്‍കി. അഞ്ച് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുല്‍ മജീദ് അധ്യക്ഷനായി. പ്രധാനാധ്യാപിക പി ഡി ലിസി ഉപഹാര സമര്‍പ്പണം നടത്തി. വീട് നിര്‍മാണത്തിന് ഭൂമി സൗജന്യമായി നല്‍കിയ വട്ടക്കുന്നേല്‍ സോജനെ ചടങ്ങില്‍ ആദരിച്ചു. ബി പി ഒ പി കെ സണ്ണി, യു കരുണാകരന്‍ മാസ്റ്റര്‍, എ ദുല്‍കിഫിലി, എ ജി ശുക്കൂര്‍, എം എ നസീര്‍, എ സി ജോസ്, സി വി സുരേഷ്, ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : School, Students, House, Kanhangad, Education, Friend, Key Handed Over.