city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയ ഭരണസമിതിയുടെ ലക്ഷ്യം കാസര്‍കോടിന്റെ സമഗ്ര വികസനം: നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍

കാസര്‍കോട്: (www.kasargodvartha.com 29.12.2020) പുതിയ ഭരണസമിതിയുടെ ലക്ഷ്യം കാസര്‍കോടിന്റെ സമഗ്ര വികസനമാണെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍. ചെയര്‍മാനായി ചുമതലയേറ്റശേഷം കാസര്‍കോട് വാര്‍ത്തയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഭരണസമിതിയുടെ ലക്ഷ്യം കാസര്‍കോടിന്റെ സമഗ്ര വികസനം: നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍

വെളിച്ച വിപ്ലവം, ഗതാഗത പരിഷ്‌കരണം, മത്സ്യ മാര്‍കെറ്റിന്റെ പോരായ്മ, കുടിവെള്ള വിതരണം, മാലിന്യ സംസ്‌കരണം, തീരദേശ മേഖലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് അടിയന്തിരമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ഉദ്യോഗസ്ഥ തലത്തിലുള്ള കുറവാണ് പലപ്പോഴും നഗരസഭയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസ്സം. ഇതിന് നമ്മുടെ നാട്ടുകാര്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ എത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ചൂണ്ടി കാണിച്ചത്.

അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ തന്നെ കണ്ട് നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍, നഗരത്തിലെ പാര്‍കുകളുടെ ശോചനീയാവസ്ഥ, കായിക മേഖലയുടെ പുരോഗതി തുടങ്ങിയ രംഗങ്ങളിലെല്ലാം സജീവ ഇടപെടലുകള്‍ ഉണ്ടാകും.

പാര്‍കിംഗ് അടക്കം കൂടുതല്‍ കാര്യക്ഷമമാക്കി നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. നേരത്തേ കലക്ടര്‍ മുന്നോട്ട് വെച്ച റോഡ് വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കലക്ടറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്നും ചോദ്യങ്ങളോട് അഡ്വ. മുനീര്‍ പ്രതികരിച്ചു.

യുവജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നേരത്തേ നടപ്പിലാക്കിയ സൗജന്യ വൈഫൈ അടക്കമുള്ള പുത്തന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

നഗരസഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Keywords: Kasaragod, News, Kerala, Development project, Lights, Fish-market, Kasargod Vartha, General-hospital, District Collector, Youth, Education, Top-Headlines, Aim of the new governing body is the comprehensive development of Kasaragod:  Adv. VM Munir.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia