വിദ്യാര്‍ത്ഥികള്‍ക്ക് സൂര്യറാന്തലും പഠനോപകരണങ്ങളും നല്‍കി
Oct 9, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 09/10/2015) കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏറ്റവും സഹായം അര്‍ഹിക്കുന്ന 10-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോണ്‍സര്‍മാരായ റുബി ജലീലും സമദ് മൗലവിയും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗൃഹ പ്രവേശനം നടത്തിയപ്പോള്‍ വൈദ്യുതിയില്ലാതെ നിലത്തിരുന്ന് പഠിക്കുന്ന സുധീഷ് കുമാര്‍, പ്രവീണ്‍, കൃഷ്ണ പ്രസാദ്, പ്രജ്വല്‍ എന്നീ കുട്ടികള്‍ക്കുള്ള സൂര്യറാന്തലും, ജിതിന്‍ദാസ്, കൃഷ്ണ പ്രസാദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും യൂണിഫോമും കൈമാറി.
ചടങ്ങ് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.എസ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഡി.ഡി.ഇ സൗമിനി കല്ലത്ത്, ഡി.ഇ.ഒ ഇ. വേണുഗോപാല്‍, കെ. ബാലകൃഷ്ണന്‍ (മാതൃഭൂമി) ഹരിദാസന്‍, സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.ബി അനിതാഭായ് സ്വാഗതവും കോര്‍ഡിനേറ്റര്‍ പി.ടി ഉഷ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, School, Students, Education, Helping Hands.