എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്ന് എ ഐ സി എസ് ഒ; യുവജന പദയാത്ര സംഘടിപ്പിക്കും
Jan 10, 2022, 21:52 IST
കാസർകോട്: (www.kasargodvartha.com 10.01.2021) എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്ന് ഓൾ ഇൻഡ്യ കോൻഫെഡറേഷൻ ഓഫ് എസ് സി - എസ് ടി ഓർഗനൈസേഷൻ (എ ഐ സി എസ് ഒ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളുടെ സംവരണ നഷ്ടം സ്പെഷ്യൽ റിക്രൂട്മെന്റിലൂടെ നികത്തണം. ലൈഫ് മിഷൻ പദ്ധതികളുടെ അപര്യാപ്തതകൾ പരിഹരിച്ച് ഫ്‌ലാറ്റ് സമ്പ്രദായം പൂർണമായും നിർത്തണം. പട്ടിക വിഭാഗങ്ങൾക്ക് അനുവദിക്കുന്ന ആനൂകൂല്യങ്ങൾക്ക് ക്രിമിലെയർ ഏർപെടുത്തിയിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് പിൻവലിക്കണമെന്നും ഈ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് യുവജന പദയാത്ര സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പി വി നടേശൻ, എൻ ബാബു, വയലാർ ധനഞ്ജയൻ, ജെ സജിലാൽ, രാമപ്പ മഞ്ചേശ്വരം, ഐ ലക്ഷ്മണ, ഹരിശ്ചന്ദ്ര എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Education, Psc, Press meet, School, Pressmeet, Top-Headlines, Video, AICSO, AICSO demands that hand over appointments in the aided education sector to the PSC.
< !- START disable copy paste -->