പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടി അഫ്‌നാന്‍ അബ്ദുല്ല
May 22, 2017, 12:50 IST
തളങ്കര: (www.kasargodvartha.com 22.05.2017) പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടി തളങ്കര പടിഞ്ഞാര്‍ ഹസ്സനാലി കുടുംബത്തിലെ ടി എം അബ്ദുല്ല കുഞ്ഞിയുടെയും ഹാരിഫ അബ്ദുല്ലയുടെയും മകള്‍ അഫ്‌നാന്‍ അബ്ദുല്ല. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയാണ് അഫ്‌നാന്‍. പ്ലസ്ടുവില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച അഫ്‌നാന്‍ എസ്എസ്എല്‍സിയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1158 മാര്‍ക്കാണ് ലഭിച്ചത്.
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. ശാസ്‌ത്രോല്‍സവത്തില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ സീ വാട്ടര്‍ ആന്‍ഡ് പ്ലാസ്‌റ്റോയില്‍ സിസ്റ്റം എന്ന വിഷയത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ എ ഗ്രേഡും നേടിയ അഫ്‌നാന്‍. ഇക്കഴിഞ്ഞ ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് ജീ മെയിന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thalangara, Kasaragod, News, Education, Girl, Winner, Result, Afnan Abdulla gets full A+ in plus two.