പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ 22 ന് പ്രവേശനമാരംഭിക്കും
Jun 19, 2017, 15:31 IST
പെരിയ: (www.kasargodvartha.com 19.06.2017) കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിവിധ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കുള്ള ആദ്യഘട്ട പ്രവേശനം ജൂണ്‍ 22 ന് 10 മണിക്ക് കാസര്‍കോട് പെരിയയിലുള്ള സര്‍വ്വകലാശാല ആസ്ഥാനത്തുവെച്ച് നടത്തപ്പെടും. ബിരുദ പ്രോഗ്രാമായ ബി എ ഇന്റര്‍നാഷണല്‍ റിലേഷന്‍സിലേക്കുള്ള പ്രവേശനം തിരുവനന്തപുരം ക്യാപ്പിറ്റില്‍ സെന്ററിലും എ എ എമ്മിലേക്കുള്ള പ്രവേശനം തിരുവല്ല ക്യാമ്പസ്സിലും വെച്ചാണ് നടത്തപ്പെടുന്നത്.
ഓരോ കോഴ്‌സിലേക്കും ലഭ്യമായ സീറ്റും, സംവരണം തിരിച്ചുള്ള ഒഴിവുകളും വിശദമായി സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ വിഭാഗത്തിലുമുള്ള ഒഴിവുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകര്‍ക്ക് അഡ്മിഷന്‍/കൗണ്‍സിലിംഗിന് പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് (www.cukerala.ac.in) സന്ദര്‍ശിക്കാം. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.
അഡ്മിഷന് ആഗ്രഹിക്കുന്ന അപേക്ഷകര്‍ മതിയായ രേഖകള്‍ സഹിതം 22 ന് രാവിലെ 10 മണിക്ക് മുമ്പായി കൗണ്‍സിലിംഗ് കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതാണെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ അറിയിച്ചു.
Keywords: Kerala, kasaragod, Periya, news, College, Admission, Central University, Students, Education, Admission started in CUK.