ജില്ലയിലെ പൊതുവിദ്യാഭ്യാസത്തിന് പുത്തനുണര്‍വ്; 1 മുതല്‍ 10-ാം ക്ലാസ് വരെ 3110 കുട്ടികളുടെ വര്‍ധന
Jun 9, 2015, 17:45 IST
കാസര്‍കോട്: (www.kasargodvartha.com 09/06/2015) 14 വര്‍ഷത്തിന് ശേഷം ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ വര്‍ധന. ജില്ലയില്‍ ഈ വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ 10 ക്ലാസ് വരെ 3110 കുട്ടികളുടെ വര്‍ധനവാണുണ്ടായത്. ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.
അധ്യാപകരും ബന്ധപ്പെട്ടവരും കൂട്ടായ്മയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സ്‌കൂള്‍ കുട്ടികളുടെ വര്‍ധനവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. രാഘവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ സാക്ഷരം പോലുള്ള പദ്ധതികളും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനു കാരണമായി എന്നാണ് വിലയിരുത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, School, Students, Education, Admission.
Advertisement:
1,73,467 കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഉണ്ടായിരുന്നത്. ഇത്തവണയിത് 1,76,577 ആയി ഉയര്‍ന്നു. 15,632 കുട്ടികളാണ് ഈ അധ്യയനവര്‍ഷത്തില്‍ ഒന്നാംതരത്തില്‍ പ്രവേശനം നേടിയത്. 914 കുട്ടികളുടെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായത്. കഴിഞ്ഞ തവണയിത് 14718 ആയിരുന്നു.

ഇതുകൂടാതെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്നും നിരവധി കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയതും വര്‍ധനവിന് കാരണമായി.
Keywords : Kasaragod, Kerala, School, Students, Education, Admission.
Advertisement: