കാസർകോട്ട് എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചത് 19287 പേർ; പ്ലസ് വൺ സീറ്റുള്ളത് 14278; അധിക ബാചുകൾ അനുവദിക്കണമെന്ന് ആവശ്യം
Jul 27, 2021, 19:34 IST
കാസർകോട്: (www.kasargodvartha.com 27.07.2021) എസ് എസ് എൽ സിയിൽ ഇത്തവണ ജില്ലയിൽ പരീക്ഷയെഴുതിയ 19337 വിദ്യാർഥികളിൽ 19287 പേരും വിജയിച്ചെങ്കിലും പ്ലസ് വൺ സീറ്റുള്ളത് 14278 മാത്രം. 5009 പേർക്ക് സീറ്റില്ലാത്ത സാഹചര്യമാണുള്ളത്. 90 ഹയർസെകൻഡറി സ്കൂളുകളിലായി 10698 മെറിറ്റ് സീറ്റുകളും, 3328നോൺ മെറിറ്റ് സീറ്റുകളും, 252 സ്പോർട്സ് ക്വാടകളും ഉൾപെടെയാണ് 14278 പ്ലസ് വൺ സീറ്റുകൾ ജില്ലയിലുള്ളത്.
ഇതോടെ നാലിലൊന്ന് വിദ്യാർഥികൾക്ക് മംഗളൂറിനെയോ മറ്റു സ്വകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടി വരും. കോവിഡ് തീർത്ത പ്രതിസന്ധിയിൽ രക്ഷിതാക്കൾക്ക് സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുക. അതിനാൽ പുതിയ ഹയർ സെകൻഡറി സ്കൂളുകൾ അനുവദിക്കുകയോ അധിക ബാചുകൾ അനുവദിക്കുകയോ ആണ് ഇതിനൊരു പരിഹാരം.
കാസർകോട്ട് അധിക ബാചുകൾ അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ സെക്രടറി ഇസ്ഹാഖ് ചൂരി ആവശ്യപ്പെട്ടു. സർകാർ അടിയന്തര നടപടി കൈകൊള്ളണമെന്നും ഇല്ലാത്ത പക്ഷം സർവ വിദ്യാർഥികളെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കാംപസ് ഫ്രണ്ട് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kerala, News, Kasaragod, Top-Headlines, Education, SSLC, Plus-two, Students, School, CFI, Campus Front of India, Additional plus one seats should be allowed in Kasaragod; Campus front.
< !- START disable copy paste -->