ബദിയടുക്ക യു പി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവം അന്വേഷിക്കണം: വികസന ആക്ഷന്‍ കമ്മിറ്റി
Mar 26, 2017, 10:30 IST
ബദിയടുക്ക: (www.kasargodvartha.com 26.03.2017) യു പി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവം അന്വേഷിക്കണമെന്ന് വികസന ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കി 15 ദിവസമായിട്ടും അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, ചില രാഷ്ട്രീയ നേതാക്കള്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും ഒതുക്കിത്തീര്‍ക്കാനും ശ്രമിക്കുന്നു.
ആരെ വിശ്വസിച്ചാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടത്. പൊതുസമൂഹത്തോട് മറുപടി പറയേണ്ട ഉത്തരവാദിത്വം സ്‌കൂള്‍ അധികൃതര്‍ക്കും പി ടി എ കമ്മിറ്റിക്കും ഉണ്ട്. അടിയന്തിരമായി അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ചന്ദ്രശേഖര ഷെട്ടി അധ്യക്ഷത വഹിച്ചു. സഞ്ജീവ റൈ, ബി എം ഹനീഫ്, സുധാകര എം, ബി ഷാഫി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, School, Education, Students, Complaint, Investigation, Police.

Representational Image