city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വകുപ്പ് മേധാവിയെ നീക്കിയത് അനധികൃത പ്രമോഷന്‍ നേടിയതിനാലെന്ന് കേന്ദ്രസര്‍വകലാശാല

കാസര്‍കോട്: (www.kasargodvartha.com 16/01/2015) ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍വകലാശാല പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം മേധാവിയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയതില്‍ സര്‍വകലാശാല അധികൃതരുടെ വിശദീകരണം. അനധികൃതമായി പ്രമോഷന്‍ സമ്പാദിച്ചുവെന്ന് വ്യക്തമായതിനാലാണ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം മേധാവിയായിരുന്ന ഡോ. ആര്‍. ഗിരീഷ്‌കുമാറിന്റെ ഡപ്യൂട്ടേഷന്‍ റദ്ദാക്കിയതെന്ന് സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ചുരുങ്ങിയ സര്‍വീസിനിടെ രണ്ട് പ്രമോഷനുകള്‍ നേടിയെന്ന് പരിശോധനയില്‍ വ്യക്തമായി എന്നും മേധാവിക്കെതിരെയെടുത്ത നടപടിക്ക് പിന്നില്‍ യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളോ, പകപോക്കലുകളോ ഇല്ലെന്നും, നിയമം നടപ്പാക്കല്‍ മാത്രമാണ് ചെയ്തതെന്നും സര്‍വകലാശാല വ്യക്തമാക്കി. ജനുവരി 15ന് ഡപ്യൂട്ടേഷന്‍ കാലാവധി തീരുന്നതോടെ വീണ്ടും ഡപ്യൂട്ടേഷന്‍ പുതുക്കികൊടുക്കാന്‍ കേന്ദ്ര സര്‍വകലാശാല തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വകുപ്പ് മേധാവിയെ നീക്കിയത് അനധികൃത പ്രമോഷന്‍ നേടിയതിനാലെന്ന് കേന്ദ്രസര്‍വകലാശാലഡോ. ആര്‍. ഗിരീഷ്‌കുമാര്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനാകുന്നത് 2006 ഒക്‌ടോബറില്‍ മാത്രമാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 2012 ജൂലൈ 12നാണ് ഗിരീഷ്‌കുമാര്‍ കേരള കേന്ദ്ര സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായത്. ഇതിനിടെ രണ്ട് തവണയായി മൂന്ന്‌വര്‍ഷവും, ഒന്‍പത് മാസവും ഗിരീഷ്‌കുമാര്‍ എല്‍.ഡബ്ല്യ.പി (ലീവ് വിത്തൌട്ട് പെയ്‌മെന്റ്) യിലായിരുന്നു.

ഇന്ത്യയൊട്ടാകെ നടപ്പാക്കിയ 2010ലെ യു.ജി.സി. റഗുലേഷന്‍ അനുസരിച്ച് 12 വര്‍ഷം അധ്യയന പരിചയമുള്ള അധ്യാപകന് മാത്രമാണ് അസോസിയേറ്റ് പ്രൊഫസര്‍ ആകുവാനും, 15 വര്‍ഷം അധ്യയന പരിചയമുള്ള അധ്യാപകന് മാത്രമേ പ്രൊഫസര്‍ ആകുവാനും കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീമനുസരിച്ച് സാധിക്കുകയുളളൂ. നേരിട്ടുള്ള നിയമനങ്ങളില്‍ അസോസിയേറ്റ് പ്രൊഫസറാകുവാന്‍ എട്ട് വര്‍ഷവും, പ്രൊഫസറാകുവാന്‍ 10 വര്‍ഷവും അധ്യാപന പരിചയം നിര്‍ബന്ധമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ 2012 ഒക്ടോബര്‍ 17 മുതല്‍ അസോസിയേറ്റ് പ്രൊഫസറായും, 2014 ജനുവരി മുതല്‍ ഡബ്ല്യൂ.ടി.ഒ ചെയര്‍പ്രൊഫസറായും (Spices Boardന്റെ ധനസഹായത്തോടുകൂടി)  കേരള കേന്ദ്ര സര്‍വകലാശാല നല്‍കിയ പ്രൊമോഷനുകള്‍/നിയമനങ്ങള്‍ യു.ജി.സി റഗുലേഷന് വിരുദ്ധമാണെന്ന് വ്യക്തമാണ്. മാത്രമല്ല ഡപ്യൂട്ടേഷനിലിരിക്കുന്ന ഡോ. ഗിരീഷ്‌കുമാറിന്റെ നിയമന / പ്രൊമോഷന്‍ അധികാരി മഹാത്മാഗാന്ധി സര്‍വകലാശാല മാത്രമാണ്.

കേരള കേന്ദ്ര സര്‍വകലാശാല നല്‍കിയ പ്രൊമോഷനും, നിയമനവും നിയമപരമല്ല. നിരവധി പരാതികള്‍ ഇതുസംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും, അതിലൂടെ തെറ്റു മനസിലാക്കിയെന്നും അത് തിരുത്തുക മാത്രമാണ് സര്‍വകലാശാല ചെയ്തതെന്നും അധികൃതര്‍ പറയുന്നു.

രണ്ട് നിയമപരമല്ലാത്ത പ്രമോഷനുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റിക്ക് ഏകദേശം ആറര ലക്ഷത്തോളം രൂപ അധികമായി ചിലവ് വന്നിട്ടുണ്ട്. ഗിരീഷ് കുമാറിനെ മാറ്റിയതിനാല്‍ ഡിപാര്‍ട്ടുമെന്റിന്റെ പകരം ചാര്‍ജ് ഡോ. ജിത എസ്.ആറിന് (അസോസിയേറ്റ് പ്രൊഫസര്‍) നല്‍കിയതായും സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Central University, Teacher, Education, Action against department chief because of illegal promotion: CUK. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia