Minister V Sivankutty | സ്‌കൂളുകളില്‍ രക്ഷിതാക്കളില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്തെ സ്‌കൂളുകളില്‍ പിടിഎ ഫന്‍ഡ് എന്ന പേരില്‍ രക്ഷിതാക്കളില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ ഫന്‍ഡ് പിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകര്‍ക്ക് ആയിരിക്കണമെന്നും രക്ഷിതാക്കളുടെ കഴിവിന് അനുസരിച്ചുള്ള തുക മാത്രമേ ഈടാക്കാവൂവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വിദ്യാര്‍ഥികളോട് വിവേചനത്തോടെ പെരുമാറുന്ന ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകും. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസിന്റെ സ്വഭാവസര്‍ടിഫികറ്റ് നിര്‍ബന്ധമാണ്. രാവിലെയും വൈകിട്ടും സ്‌കൂളുകള്‍ക്ക് മുന്നില്‍ പൊലീസ് സേവനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരിയും നിരോധിത വസ്തുക്കളും വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തും.
എയ്ഡഡ് സ്‌കൂളുകള്‍ക്കും സ്‌കൂള്‍ പ്രവേശനോത്സവത്തിന് 71 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 312.88 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. പഠനമികവ് ഉയര്‍ത്തുന്ന വിവിധ പദ്ധതികള്‍ക്കൊപ്പം കലോത്സവവും കായിക, ശാസ്ത്ര മേളകളും അടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും തുക മാറ്റിവച്ചിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Thiruvananthapuram, news, Kerala, Education, Back-To-School, Parents, Students, Minister, Action against compulsory money collection in schools: Minister.