ABVP criticizes | പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയ്‌ക്കെതിരെ വിമർശനങ്ങളുമായി എബിവിപി; 'പി ജി സീറ്റുകൾ വെട്ടികുറച്ച നടപടി പുനഃപരിശോധിക്കണം; ഹോസ്റ്റലിൽ പ്രവേശനം നൽകുന്നില്ല; മൂല്യനിർണയവുമായി ബന്ധപ്പെട്ട ഉത്തരവ് വിദ്യാർഥി വിരുദ്ധം'
Jun 8, 2022, 20:16 IST
കാസർകോട്: (www.kasargodvartha.com) ഉത്തര കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ആരംഭിച്ച കേരള കേന്ദ്ര സർവകലാശാല ഈ വർഷത്തെ പി ജി പ്രവേശനവുമായി ബന്ധപെട്ട് 20% സീറ്റുകൾ വെട്ടികുറച്ച് നിരവധി വിദ്യാർഥികളുടെ അവസരം നഷ്ടപെടുത്തുകയാണെന്ന് അഖില ഭാരതീയ വിദ്യാർഥി പരിഷത് (ABVP) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
60 വിദ്യാർഥികളെ ഉൾകൊള്ളാനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടെന്നിരിക്കെ സീറ്റുകൾ വെടിക്കുറച്ച സർവകലാശാല നടപടി പ്രതിഷേധാർഹമാണ്. ഈ തെറ്റായ നടപടിയിലൂടെ നിരവധി വിദ്യാർഥികളുടെ മികച്ച വിദ്യാഭ്യാസം എന്ന സ്വപ്നമാണ് സർവകലാശാല ഇല്ലാതെയാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസർകോട്ടെ വിദ്യാർഥികൾക്കുൾപ്പെടെയാണ് സർവകലാശാലയുടെ ഈ നടപടിയിലൂടെ വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപെടുന്നത്.
നിലവിൽ സർവകലാശാലയിൽ പൂർണമായും നിർമാണം പൂർത്തീകരിച്ച രണ്ട് ഹോസ്റ്റൽ സമുച്ചയങ്ങളും നിലവിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ രണ്ട് കോമൺ മെസ് ഹോൾ നിർമാണം പൂർത്തീകരിച്ചിട്ടും വിദ്യാർഥികൾക്കായി തുറന്ന് നൽകാതെ ഹോസ്റ്റലിൽ ഒഴിവുകളില്ലെന്ന് പറഞ്ഞ് നിവരധി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ അഡ്മിഷൻ നൽകാത്തതിനാൽ ഭീമമായ തുക നൽകി സ്വകാര്യ വ്യക്തികൾ നടത്തുന്ന ഹോസ്റ്റലുകളിൽ താമസിക്കേണ്ടിവരുന്നു. നിരവധി തവണ വിദ്യാർഥികൾ ആവശ്യപെട്ടിട്ടും വിദ്യാർഥി വിരുദ്ധ സമീപനമാണ് സർവകലാശാല സ്വീകരിക്കുന്നത്.
കൂടാതെ നിലവിലെ മൂല്യനിർണയത്തിൽ മാറ്റം വരുത്തികൊണ്ട് അസി. രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവ് തികച്ചും വിദ്യാർഥി വിരുദ്ധവും സർവകലാശാലയുടെ വിദ്യാഭ്യാസ മൂല്യത്തെ തന്നെ തകർക്കുന്നതുമാണ്. മൂല്യ നിർണയം പരിഷ്കരിച്ച് 60 മാർക് ഇൻന്റേർണലും 40 മാർക് എക്സ്റ്റേണുമായി പുനക്രമീകരിച്ചു. ഇത് അധ്യാപകരുടെ ഇഷ്ടകാർക്ക് കൂടുതൽ മാർകുകൾ നൽകുന്നതിനും അധ്യാപകരുടെ സാമൂഹിക രാഷ്ട്രീയ കാഴ്ചപാടുകൾക്കനുസരിച്ച് തികച്ചും സ്വജന പക്ഷപാതപരമായി മൂല്യനിർണയം മാറാനും സാഹചര്യം ഉണ്ടാക്കും. അനർഹരായ വിദ്യാർഥികൾക്ക് കൂടുതൽ മാർകുകൾ ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും അർഹരായ വിദ്യാർത്ഥികളുടെ അവസരങ്ങൾ നഷ്ടപെടുകയും ചെയ്യും. ഈ വിദ്യാർഥി വിരുദ്ധമായ സർകുലർ സർവകലാശാല പിൻവലിക്കണം.
നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ള ബിഎ, ബിഎസ്‌സി, ബിഎഡ് ഇൻന്റെഗ്രേറ്റഡ് കോഴ്സുകൾ എൻസിഇആർടി അപ്രൂവൽ വാങ്ങാതെ സർവകലാശാല വൈകിപ്പിക്കുകയാണ്. ഇത്തരത്തിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളും പഠനാന്തരീക്ഷവുമുള്ള സർവ കലാശാലയിൽ വിദ്യാർഥി വിരുദ്ധവും അശാസ്ത്രീയവുമായ നടപടികളിലൂടെ സർവകലാശാലയുടെ മൂല്യവും ഭാവിയും തകർക്കുന്ന തരത്തിലുള്ള സമീപനമാണ് കഴിഞ്ഞ കുറച്ചു നാളുകളായി അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചുവരുന്നത്. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ സർവകലാശാല തയ്യാറാവണം. ഈ വിഷയങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ വിദ്യാർഥികളെ അണിനിരത്തി പ്രതിഷേധ സമരങ്ങൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രടറി നിതിൻ കുമാർ ബോവിക്കാനം, സംസ്ഥാന പ്രവർത്തക സമിതിയംഗം വൈശാഖ് കൊട്ടോടി, സംസ്ഥാന സമിതിയംഗം വിഷ്ണു മരക്കാപ്പ്, സെൻട്രൽ യൂനിവേഴ്സിറ്റി യൂനിറ്റ് സെക്രടറി രോഹിത് ഒ പി എന്നിവർ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Top-Headlines, Press meet, Video, ABVP, Central University, College, Education, Students, ABVP criticizes Kerala Central University.