city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആസ്‌ക് ആലംപാടി സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


ആലംപാടി: (www.kasargodvartha.com 14/07/2016) ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും (ആസ്‌ക്) നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ആലംപാടി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഖാദറിന് പഠനോപകരണങ്ങള്‍ കൈമാറി.
പരിപാടിയില്‍ ക്ലബ്ബ് പ്രസിഡണ്ട് അല്‍ത്വാഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് ടി എം എ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മുഹമ്മദ് മുബാറക്ക് ഹാജി, ഹെഡ്മാസ്റ്റര്‍ സുരേഷ്, ആസ്‌ക് ജി സി സി വൈസ് പ്രസിഡണ്ട് മുസ്തഫ ഇ എ, ജാബിര്‍, സിദ്ദീഖ് ബിസ്മില്ലാ തുടങ്ങിയവര്‍ സംസാരിച്ചു.

ഉമ്മര്‍, മുനീസ്, ഹാശി, ഫാബൂ, അസ്‌കര്‍, അന്‍സാര്‍, തസ്‌രി തുടങ്ങിവര്‍ സംബന്ധിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരം എ ജി സി ബഷീറും, സമസ്ത പൊതുപരീക്ഷയില്‍ ഏഴാം തരത്തില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്ക് നേടിയ സാറ അബ്ദുല്‍ ഖാദര്‍ മിഹ്‌റാജിനുള്ള ഉപഹാരം ജില്ലാ ഓര്‍ഫനേജ് പ്രസിഡണ്ട് മുഹമ്മദ് മുബാറക്ക് ഹാജിയും ചടങ്ങില്‍ സമ്മാനിച്ചു.

ആസ്‌ക് ആലംപാടി സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Keywords : Alampady, Club, school, Students, Programme, Education, Inauguration, AASC Alampady, AASC Alampady distributes School kit. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia