city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂർ സർവകലാശാല ബി എ പരീക്ഷയിൽ മാലോം പുല്ലൊടിയുടെ അഭിമാനമായി മാറി ഒന്നാം റാങ്ക് നേടി ആൻമേരി

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.08.2021) കണ്ണൂർ സർവകലാശാല ബി എ ഡവലപ്മെന്റ് എകണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ ആൻമേരി. 89 ശതമാനം മാർക് വാങ്ങിയാണ് ആൻമേരി ഈ വിജയം കരസ്ഥമാക്കിയത്.

മാലോം പുല്ലൊടിയിലെ പുതുമനവീട്ടിൽ സെല്ലി ജോസിന്റെയും ഷേർലിയുടെയും മകളാണ്.

പഠിക്കുവാൻ മിടുക്കിയായ ആൻമേരി ഇടത് കരത്തിന് പകരം അച്ഛനെയും അമ്മയെയും ചേർത്ത് നിർത്തിയാണ് മലയോരത്തിന് ഈ അഭിമാന നേട്ടം നൽകിയിരിക്കുന്നത്.

കണ്ണൂർ സർവകലാശാല ബി എ പരീക്ഷയിൽ മാലോം പുല്ലൊടിയുടെ അഭിമാനമായി മാറി ഒന്നാം റാങ്ക് നേടി ആൻമേരി

വള്ളിക്കടവ് സെന്റ് സാവിയോ ഇൻഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കിയ ആൻമേരി പ്ലസ്ടു പഠനം പൂർത്തിയാക്കിയത് തോമാപുരം സെന്റ് തോമസ് സ്കൂളിൽ നിന്നായിരുന്നു.

എല്ലാ വെല്ലുവിളികളും മറികടന്ന് ആൻമേരി ബി എ ഡവലപ്മെന്റ് എകോണോമിക്സ് പരീക്ഷയിൽ ഇത്തവണ രാജപുരം പയസ് ടെൻത് കോളജിന് ഒന്നാം റാങ്ക് സമ്മാനിച്ചപ്പോൾ ആൻമേരിയുടെ കൂട്ടുകാർ ഇതേ വിഷയത്തിൽ രണ്ടും മൂന്നും റാങ്കുകൾ നേടി.

ജന്മനാ ഇടത് കൈ ഇല്ലാതിരുന്നിട്ടും തങ്ങളുടെ മകൾ റാങ്ക് നേടിയ സന്തോഷത്തിലാണ് വെള്ളരിക്കുണ്ടിലെ വാഹന ഇലക്ട്രീക്ഷൻ കൂടിയായ സെല്ലി ജോസും വീട്ടമ്മയായ ഷേർളിയും.

Keywords:  News, Vellarikundu, Kerala, State, Education, Kannur University, Rank, BA examination, Aan mery won first rank in Kannur University BA examination.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia