Demand for HSE seats | കാസർകോട്ട് ആവശ്യമായ ഹയർ സെകൻഡറി സീറ്റുകൾ അനുവദിക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ; മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു
Jun 23, 2022, 22:03 IST
കാസർകോട്: (www.kasargodvartha.com) എസ്എസ്എൽസി ഫലം പുറത്തുവന്നതോടെ ജില്ലയിൽ ഹയർ സെകൻഡറി പഠനത്തിന് ആവശ്യമായ സീറ്റുകൾ ഇല്ലാത്തതിനാൽ ഉപരിപഠനത്തിന് അർഹത നേടിയവരും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണെന്നും ആവശ്യമായ സീറ്റുകൾ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്തയച്ചു.
ജില്ലയിൽ ഇരുപതിനായിരത്തോളം വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹത നേടിയപ്പോൾ പതിനേഴായിരത്തോളം സീറ്റുകൾ മാത്രമേ ഹയർ സെകൻഡറി വിഭാഗത്തിലുള്ളൂ. സീറ്റ് ക്ഷാമം മനസിലാക്കിയ എയ്ഡഡ് ഹയർ സെകൻഡറി മാനജ്മെന്റ് പ്ലസ് വൺ സീറ്റിന് ഇപ്പോൾ തന്നെ ലേലം വിളി ആരംഭിച്ചിരിക്കുകയാണ്. പല സ്കൂളുകളും ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ ഹയർ സെകൻഡറി സീറ്റിന് രക്ഷിതാക്കളിൽ നിന്ന് അഡ്വാൻസ് തുക വാങ്ങിയത് അങ്ങാടിപ്പാട്ടാണ്. സർകാറിൽ ഗ്രാന്റ് ഉപയോഗിച്ച് സർകാർ ശമ്പളം നൽകി പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകൾ അൺഎയ്ഡഡ് സ്കൂളുകളെ കടത്തി വെട്ടി വിദ്യാഭ്യാസകച്ചവടം പൊടിപൊടിക്കുകയാണ്.
അധ്യാപക നിയമനത്തിന് പണം മാത്രം മാനദണ്ഡമാക്കുന്ന എയ്ഡഡ് മാനജ്മെന്റുകൾ പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിലും പണമാണ് മാനദണ്ഡമാക്കുന്നത്. മെറിറ്റ്, മാനജ്മെന്റ്, കമ്യൂണിറ്റി ക്വാടകളിൽ തിരിമറി നടത്തി വിദ്യാർഥികളെയും രക്ഷിതാക്കളേയും ചൂഷണം ചെയ്യുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത അനാസ്ഥ കാരണമാണ് വിദ്യാഭ്യാസ കൊള്ള നടക്കുന്നത്. എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കാനും. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഹയർ സെകൻഡറി പഠനത്തിന് ആവശ്യമായ സീറ്റുകൾ ലഭ്യമാക്കാനും സർകാർ നടപടി സ്വീകരിക്കണമെന്നും അബ്ദുർ റഹ്‌മാൻ കത്തിൽ ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, Top-Headlines, STU-Abdul-Rahman, Education, School, Minister, Pinarayi-Vijayan, SSLC, Government, Students, A Abdul Rahman demands that should be allocated required higher secondary seats in Kasaragod.
< !- START disable copy paste -->